SignIn
Kerala Kaumudi Online
Monday, 31 August 2026 7.57 PM IST

അഞ്ച് സെഷനുകൾ പൂർത്തിയാക്കിയിട്ടും തീരുന്നില്ല; ശ്രദ്ധനേടി വിരാട് കൊഹ്‌ലിയുടെ പുതിയ ടാറ്റു

virat-kohli
വിരാട് കൊഹ്‌ലി

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പുതിയ ടാറ്റു പതിപ്പിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി. ഇടതുകൈയിൽ സ്ലീവ് ടാറ്റൂവിന്റെ ഭാഗമായാണ് പുതിയ ഡിസൈൻ. ഇടതുകൈയിലെ ബൈസെപ്പിന് സമീപം പതിപ്പിച്ച ടാറ്റു, നേരത്തെയുണ്ടായിരുന്ന മറ്റ് ടാറ്റുകൾക്കൊപ്പമാണ് ചേർത്തിരിക്കുന്നത്. പ്രമുഖ ടാറ്റു സ്റ്റുഡിയോ ആയ ഏലിയൻസ് ആണ് പുതിയ ടാറ്റു ചെയ്‌തിരിക്കുന്നത്.

പുതിയ ടാറ്റുവിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എത്തിയതോടെ ആരാധകരും ഏറ്റെടുത്തു. വെള്ളത്തിന്റെ പ്രതലത്തിലേക്ക് ഒരു തുള്ളി വീഴുമ്പോൾ ഉണ്ടാകുന്ന ഓളങ്ങളുടെ രൂപമാണ് ടാറ്റുവിൽ കാണുന്നത്. എന്നാൽ ഈ ടാറ്റുവിന് പിന്നിലെ പ്രചോദനം എന്താണെന്ന് ഇതുവരെ താരം പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ അഞ്ച് സെഷനുകൾ പുതിയ ടാറ്റുവിനായി കൊഹ്‌ലി പൂർത്തിയാക്കിയെന്നാണ് വിവരം. ടാറ്റുവിന്റെ പണി ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.


അന്താരാഷ്ട്ര ക്രിക്കറ്റിൽ 18 വർഷം പൂർത്തിയാക്കിയതിന് പിന്നാലെയാണ് താരത്തിന്റെ പുതിയ ടാറ്റു ശ്രദ്ധ നേടുന്നത്. 2008 ആഗസ്റ്റ് 18നാണ് ഇന്ത്യക്കായി കൊഹ്ലി അരങ്ങേറ്റം കുറിച്ചത്. ഇതുവരെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 28,000ത്തിലേറെ റൺസും 85 സെഞ്ച്വറികളും കൊഹ്‌ലി സ്വന്തമാക്കിയിട്ടുണ്ട്. സച്ചിൻ ടെണ്ടുൽക്കറിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികയ്ക്കുന്ന രണ്ടാമത്തെ താരമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. സച്ചിനാണ് ആ നേട്ടം സ്വന്തമാക്കിയ ഏക താരം. ഐസിസി പുരസ്‌കാരങ്ങളുടെ കാര്യത്തിൽ ആകെ പത്ത് ഐ.സി.സി പുരസ്‌കാരങ്ങളാണ് കൊഹ്ലിയുടെ പേരിലുള്ളത്.

English Summary

Indian cricketer Virat Kohli has unveiled a new sleeve tattoo on his left arm, featuring a ripple design, ahead of the West Indies ODI series. Done by Aliens Tattoo Studio, five sessions have been completed, with the work reportedly still ongoing. The new design, near his bicep, quickly garnered significant attention on social media platforms.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRATKOHLI, TATTOO, LATESTNEWS, SPORTSNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360