വാഷിംഗ്‌ടൺ : തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയുമായി അമേരിക്ക. ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ആക്രമണം നടത്തി മണിക്കൂറുകൾക്കുള്ളിലാണ് അമേരിക്കയുടെ തിരിച്ചടി. യു.എസ് കപ്പലുകൾക്ക് നേരെയുള്ള മിസൈൽ ആക്രമണം പരാജയപ്പെട്ടെന്നും ആക്രമണത്തിൽ അമേരിക്കൻ സൈനികർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.
ഖാർഗ് ദ്വീപിന് സമീപമുണ്ടായിരുന്ന എം/ടി ഡൗണി, ജാസ്കിന് സമീപമുണ്ടായിരുന്ന എം/ടി സ്റ്റാർക്ക് 1 എന്നീ കപ്പലുകളാണ് യുഎസ് സൈന്യം ആക്രമിച്ചത്. ഒമാൻ ഉൾക്കടലിൽ ഉണ്ടായിരുന്ന എം/ടി കൈലോ എന്ന കപ്പൽ തകർക്കുകയും ചെയ്തു. അമേരിക്കൻ സൈന്യത്തെ എന്തുവില കൊടുത്തും തകക്കുമെ്നും ഇറാന് സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ഉള്ള സന്ദേശമാണ് ഐ.ആർ.ജി.സിക്ക് നഷകുന്നതെന്ന് യു.എസ് സെൻട്രൽ കമാൻഡ് തലവൻ അഡ്‌മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. ആവശ്യമെങ്കിൽ ഇറാന്റെ മുഴുവൻ എണ്ണക്കപ്പലുകളും തകർക്കുമെന്നും കൂപ്പർ മുന്നറിയിപ്പ് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |