SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇ​സ്രയേ​ൽ; 37 മരണം

a

ന്യൂ​യോ​ർ​ക്ക്:യു.എസ് മ​ണ്ണി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ൾ സ​മ്മേ​ളി​ച്ച് ന​യ​ത​ന്ത്ര നീ​ക്കം ശ​ക്ത​മാ​ക്കി​യ​തി​നി​ ടെ ഗാസയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രയേൽ.ഗാസ സിറ്റിയിൽ കൂടുതൽ മേഖലകളിൽ കരസേനയെ വിന്യസിച്ച് ആക്രമണം ശക്തമാക്കിയട്ടുണ്ട്.തിങ്കളാഴ്ച്ച മാത്രം 30ലേറെ പേർ കൊല്ലപ്പെട്ടു.ഗാസ​യി​ലു​ട​നീ​ളം ആ​ക്ര​മ​ണ​ങ്ങ​ളി​ലാ​യി 37 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.അ​തി​നി​ടെ,ഗാസ സിറ്റിയി​ലെ ത​ൽ അ​ൽ ഹ​വ​യി​ൽ ഇ​സ്ര​യേ​ലി മെ​ർ​ക്കാ​വ ടാ​ങ്ക് ഹ​മാ​സ് സാ​യു​ധ വി​ഭാ​ഗം ത​ക​ർ​ത്തു.വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കി​ങ് ഹു​സൈ​ൻ പാ​ലം അ​ട​ച്ചു.യ​മ​ൻ തീ​ര​ത്തു​നി​ന്ന് അ​ക​ലെ ഏ​ദ​ൻ ക​ട​ലി​ൽ ക​പ്പ​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

ഇസ്രയേൽ സൈനികനെ ഹമാസ് വധിച്ചു

ഗാസ: ഗാസയിൽ ഇസ്രയേലി സൈനികനെ ഹമാസ് ​വധിച്ചു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലാണ് ആംഡ് ബ്രിഗേഡിന്റെ 77-ം ബറ്റാലിയൻ കമ്പനി കമാൻഡർ മേജർ ഷഹർ നെറ്റനെൽ ബൊസാഗ്ലോ (27) ​കൊല്ലപ്പെട്ടത്.തിങ്കളാഴ്ച ഗാസ സിറ്റിയിൽ ഇയാൾ സഞ്ചരിച്ച 77-ാമത് ബറ്റാലിയന്റെ ടാങ്കിന് നേരെ ഹമാസ് ആക്രമിക്കുകയായിരുന്നെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. സാരമായി പരിക്കേറ്റ ബൊസാഗ്ലോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ആഴ്ച ഗാസ സിറ്റിയിൽ ഇസ്രയേൽ മനുഷ്യക്കുരുതി ആരംഭിച്ച ശേഷം ​കൊല്ലപ്പെടുന്ന ആദ്യ ഇ​സ്രയേലി സൈനികനാണ്.

ഹമാസ് പ്രതിരോധ പ്രസ്ഥാനം -ഉർദുഗാൻ

ഇസ്താംബുൾ:ഹമാസിനെ തീവ്രവാദസംഘടനയായി കാണുന്നില്ലെന്നെന്നും അത് പ്രതിരോധ പ്രസ്ഥാനമായാണെന്നും തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.പാലസ്തീനുമായി ബന്ധപ്പെട്ട യു.എൻ സമ്മേളനത്തിന് മുമ്പായി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണം പാലസ്തീൻ രാഷ്ട്രമെന്ന സങ്കൽപ്പം തന്നെ ഇല്ലാതാക്കുന്നതാണെന്നും ഉർദുഗാൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360