ടോക്കിയോ: റോബോട്ടുകൾക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി ലോകത്തിലെ ആദ്യത്തെ റോബോട്ട് ആംബുലൻസ് അവതരിപ്പിച്ച് ജപ്പാൻ. ജാപ്പനീസ് ടെക് ഭീമന്മാരായ ജിഎംഒ ഇന്റർനെറ്റ് ഗ്രൂപ്പാണ് റോബോട്ട് ആംബുലൻസ് യാഥാർത്ഥ്യമാക്കിയത്. മനുഷ്യർക്ക് സമാനമായി ജോലികൾ ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ പണിമുടക്കിയാൽ അവയ്ക്ക് അടിയന്തര സാങ്കേതിക സഹായവും അറ്റകുറ്റപ്പണികളും നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് റോബോട്ട് ആംബുലൻസുകൾ.
അധികം വൈകാതെ ജപ്പാനിൽ ഈ അത്യാധുനിക ആംബുലൻസുകൾ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. വിദഗ്ധരായ എഞ്ചിനീയർമാരും റോബോട്ടിന്റെ സ്‌പെയർ പാർട്സുകളും ആധുനിക റിപ്പയറിംഗ് ഉപകരണങ്ങളും ആംബുലൻസിൽ സജ്ജമാക്കിയിട്ടുണ്ട്. റോബോട്ടിന് സംഭവിക്കുന്ന തകരാർ പരിഹരിക്കാൻ സാധിക്കാത്തതാണെങ്കിൽ പകരം ഉപയോഗിക്കാനുള്ള മറ്റാെരു ഹ്യൂമനോയിഡ് റോബോട്ടും ഈ ആംബുലൻസിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജിഎംഒയുടെ എഞ്ചിനീയറായ ഷോട്ട തകിസാവ വ്യക്തമാക്കി.
ജപ്പാൻ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഫാക്ടറികൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം ഇന്ന് ഹ്യൂമനോയിഡ് റോബോട്ടുകൾ സ്ഥിരസാന്നിദ്ധ്യമാണ്. പടികൾ കയറുക, ഭാരമുള്ള വസ്തുക്കൾ ചുമക്കുക തുടങ്ങിയ കഠിനമായ ജോലികൾ ചെയ്യുന്നതിനിടെ ഇവയുടെ കാലുകൾ ഒടിയോനോ സെൻസറുകൾക്ക് തകരാർ സംഭവിക്കാനോ സാദ്ധ്യതയേറെയാണ്. സോഫ്റ്റ്‌വെയർ തകരാറുകൾ കാരണം റോബോട്ടുകൾ പെട്ടെന്ന് പ്രവർത്തിക്കാതെയാകുന്ന സാഹചര്യങ്ങളുമുണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വലിയ ഭാരമുള്ള റോബോട്ടുകളെ റിപ്പയർ സെന്ററുകളിലേയ്ക്ക് കൊണ്ടുപോകുന്നത് അത്രകണ്ട് എളുപ്പമല്ല. ഈ പ്രശ്നം പരിഹരിക്കാനാണ് റോബോട്ട് ആംബുലൻസ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
മനുഷ്യരുടെ അടിയന്തര ചികിത്സയ്ക്ക് സമാനമായ രീതിയിലാണ് ഇതും പ്രവർത്തിക്കുന്നത്. റോബോട്ടുകളുടെ തകരാറുകൾ കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിച്ചപ്പോഴാണ് ഈ ആശയത്തെ കുറിച്ച് ചിന്തിച്ചതെന്ന് ജിഎംഒ സിഇഒ ടോമോഹിരോ ഉച്ചിഡ പറഞ്ഞു. ഭാവിയിൽ ഹ്യൂമനോയിഡ് റോബോട്ടുകളുടെ ഉപയോഗം വ്യാപകമാകുമ്പോൾ ഇത്തരം ആംബുലൻസ് സംവിധാനം ലോകമെമ്പാടും ആവശ്യമായി വരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Japan has introduced what is described as the world’s first robot ambulance, designed to provide emergency technical support and repairs to humanoid robots when they malfunction or stop working. The concept was developed by Japanese tech giant GMO Internet Group.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |