സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്ത്രജ്ഞൻ കാൾ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ലൈറ്റ് ഗേറ്റഡ് അയോൺ ചാനലുകളെയും ഒപ്‌റ്റോജെനറ്റിക്‌സിനെയും കുറിച്ചുള്ള കണ്ടെത്തുകളാണ് പുരസ്‌കാര നേട്ടത്തിനർഹമാക്കിയത്.
കാൾ ഡൈസറോത്ത് കാലിഫോർണിയയിലെ സ്റ്റാൻഫഡ് സർവകലാശാലയിലും പീറ്റർ ഹെഗെമാൻ ബെർലിനിലെ ഹംബോൾച്ച് സർവകലാശാലയിലും ജോർജ് നാഗൽ ജർമനിയിലെ വുർസ്‌ബർഗ് സർവകലാശാലയിലുമാണ് പ്രവർത്തിക്കുന്നത്. സ്വീഡനിലെ സ്റ്റോക്ക്‌ഹോമിലുള്ള കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ നൊബേൽ അസംബ്ളിയാണ് സമ്മാനം പ്രഖ്യാപിച്ചത്. മസ്തിഷ്കത്തിൽ വികാരങ്ങളും ഓർമകളും രൂപപ്പെടുന്നത് എങ്ങനെയാണെന്ന് തിരിച്ചറിയുന്നതിനുള്ള പഠനമാണ് ഇവർ നടത്തിയത്. നാഡീകോശങ്ങൾ ഓർമകളെയും വികാരങ്ങളെയും പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാൻ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് ഒപ്‌റ്റോജെനറ്റിക്‌സ്. മസ്‌തിഷ്ക പഠനത്തിൽ പുതിയൊരു യുഗത്തിനാണ് മൂന്ന് ശാസ്ത്രജ്ഞരും തറക്കല്ലിട്ടതെന്ന് നൊബേൽ സമിതി വിലയിരുത്തി.
BREAKING NEWS
— The Nobel Prize (@NobelPrize) October 5, 2026
The 2026 #NobelPrize in Physiology or Medicine has been awarded to Karl Deisseroth, Peter Hegemann and Georg Nagel “for their discoveries concerning light-gated ion channels and optogenetics.” https://t.co/pkDDEBWtkz
The Nobel Prize in Medicine was awarded to American scientist Karl Deisseroth and German researchers Peter Hegemann and Georg Nagel for their discoveries concerning light-gated ion channels and optogenetics. Their research helps understand how emotions and memories form in the brain, as announced by the Karolinska Institute in Stockholm.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |