SignIn
Kerala Kaumudi Online
Wednesday, 02 September 2026 11.45 AM IST

പട്ടായയിൽ ഉല്ലസിക്കാൻ എത്തുന്നത് 5000 അമേരിക്കൻ സൈനികർ, ലൈംഗിക തൊഴിലാളികളുടെ ഉറക്കം കെടുത്തി പൊലീസ്

pattaya
പട്ടായ നഗരത്തിലെ യുവതികൾ

ബാങ്കോക്ക്: അയ്യായിരത്തോളം അമേരിക്കൻ നാവിക സേനാംഗങ്ങൾ തായ്‌ലൻഡിൽ എത്തുന്നതിന് മുന്നോടിയായി പട്ടായയിലെ ചുവന്ന തെരുവുകൾ ഉൾപ്പെടെയുള്ളിടങ്ങളിൽ പരിശോധനകളും റെയ്ഡുകളും ശക്തമാക്കി തായ് പൊലീസ്. ലൈംഗിക തൊഴിലിൽ ഏർപ്പെട്ടു എന്ന സംശത്തെത്തുടർന്ന് അമ്പതോളംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇറാൻ യുദ്ധത്തെത്തുർന്നുള്ള സൈനിക വിന്യാസത്തിന്റെ ഭാഗമായി തുടർച്ചയായി ഇരുനൂറുദിവസത്തോളം കടലിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കയുടെ വിമാനവാഹിനികപ്പലായ എബ്രഹാം ലിങ്കണിലെ സൈനികരാണ് പട്ടായയിൽ എത്തുന്നത്. ഇന്ന് നങ്കുരമിടുന്ന കപ്പൽ ആഴ്ചകളോളം ഇവിടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇതിനൊപ്പം നാവികസേനയുടെ മറ്റ് രണ്ട് കപ്പലുകളും തുറമുഖത്തെത്തും എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനുമാണ് സൈനികരെ തായ്‌ലൻഡിൽ എത്തിക്കുന്നത്. കരയിൽ എല്ലാത്തരത്തിലുള്ള വിനോദത്തിലും ഏർപ്പെടാൻ ഇവർക്ക് അവസരം നൽകിയിട്ടുണ്ടെന്നാണ് അറിയുന്നത്.

സൈനികർ എത്തുന്നതോടെ പട്ടായയിൽ വീണ്ടും ലൈംഗിക വ്യാപാരം വർദ്ധിക്കുമെന്നാണ് തായ് പൊലീസ് പറയുന്നത്. ഇത് ഒഴിവാക്കാനാണ് പരിശോധനയും റെയ്ഡും വ്യാപകമാക്കിയത്. പരിശോധന എത്ര കർശനമാക്കിയാലും ഇത്തരക്കാരെ നിയന്ത്രിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ചുവന്ന തെരുവുകൾ അല്ലാതെ പൊതുസ്ഥലങ്ങളിൽ ലൈംഗിക തൊഴിലാളികൾക്ക് ഉപഭാേക്താക്കളെ സമീപിക്കാൻ കഴിയുമെന്നും ഇത് ആർക്കും സംശയം തോന്നാത്ത രീതിയിലായിരിക്കും എന്നും പൊലീസ് പറയുന്നുണ്ട്.

പട്ടായ സാമ്പത്തികമായി ഉണരുമോ?

അമേരിക്കൻ പട്ടാളക്കാർ എത്തുന്നത് പട്ടായയെ സാമ്പത്തികമായി ഉണർത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാരത്തെയും അതുവഴിയുള്ള വ്യവസായത്തെയും ഏറെ ആശ്രയിക്കുന്ന ലോകത്തെ തന്നെ പ്രധാന നഗരങ്ങളിൽ ഒന്നാണ് പട്ടായ. നാവിക സേനാംഗങ്ങൾക്ക് കരയിൽ വിശ്രമിക്കാൻ അനുവാദമുള്ളതിനാൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ, കടകൾ തുടങ്ങിയിടങ്ങളിലേക്ക് കൂടുതൽ പണമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എത്ര രാത്രികൾ സൈനികർ പട്ടായയിൽ തങ്ങും എന്നതിനെ ആശ്രയിച്ചിരിക്കും പണമൊഴുക്കിന്റെ വേഗത കൂടുമോ കുറയുമോ എന്ന് കണക്കാക്കുന്നത്. കപ്പലിലുള്ള മുഴുവൻ സൈനികരെയും ഒന്നിച്ച് കരയിൽ ഇറങ്ങാൻ അനുവദിക്കുന്നതിനുപകരം ഘട്ടം ഘട്ടംമായി അവസരം കൊടുക്കുമെന്നാണ് കരുതുന്നത്. അതിനാൽ കൂടുതൽ ദിവസം കപ്പൽ തായ്ലൻഡിലുണ്ടാവും എന്നും കരുതുന്നുണ്ട്.

പട്ടായയെ ഇന്നത്തെ പട്ടായ ആക്കിയത് അമേരിക്കയാണോ?

വിയറ്റ്‌നാം യുദ്ധത്തിന് മുമ്പുവരെ വെറുമൊരു മത്സ്യബന്ധന ഗ്രാമമായിരുന്നു പട്ടായ. വിയറ്റ്നാം യുദ്ധകാലത്ത് തായ്‌ലൻഡിൽ നിലയുറപ്പിച്ച അമേരിക്കൻ സൈന്യം വിശ്രമത്തിനും വിനോദത്തിനുമായി ഇവിടെ എത്തിത്തുടങ്ങിയതോടെയാണ് ഗ്രാമം പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിത്തുടങ്ങിയത്. തുടർന്ന് അതിവേഗം പട്ടായ ലോകരാജ്യങ്ങൾക്കിടയിൽ ചർച്ചയായി. കൂടുതൽ സഞ്ചാരികൾ എത്തിത്തുടങ്ങിയതോടെ വേശ്യാവൃത്തി വ്യാപകമായി. തായ്‌ലൻഡിൽ നിയമവിരുദ്ധമാണെങ്കിലും പട്ടായ ഉൾപ്പെടെയുള്ള ചില പട്ടണങ്ങളിൽ ലൈംഗിക തൊഴിൽ വ്യാപകമാണ്.

English Summary

Thai police have intensified inspections and raids in Pattaya, including its red-light districts, ahead of the arrival of around 5,000 US Navy personnel in Thailand.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATTAYA 5000 US SAILORS, PATTAYA POLICE RAIDS, THAILAND US SAILORS, PATTAYA SEX WORKERS, PATTAYA POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360