
കീവ്: റഷ്യയിൽ നിന്ന് ഡീസൽ ഇറക്കുമതി ചെയ്യാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ വിമർശിച്ച് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി രംഗത്ത്. നടപടി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് യു.എസ് നൽകിയ സമ്മാനമാണെന്നും യുദ്ധം നീട്ടാനുള്ള നിക്ഷേപമായി ഇത് മാറുമെന്നും സെലെൻസ്കി കുറ്റപ്പെടുത്തി. അതേ സമയം, റഷ്യൻ എണ്ണ റിഫൈനറികൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണം നിറുത്തണമെന്ന് ട്രംപ് പലതവണ ആവശ്യപ്പെട്ടിട്ടും സെലെൻസ്കി വകവച്ചില്ലെന്ന് യു.എസ് ഉദ്യോഗസ്ഥർ ആരോപിച്ചു. പുട്ടിനുമായി കരാറിലേർപ്പെടാൻ ട്രംപിനെ ഇതു പ്രേരിപ്പിച്ചെന്നും പറഞ്ഞു. രാജ്യത്ത് എണ്ണ വില കുതിച്ചുയർന്നതോടെയാണ് ഉപരോധങ്ങൾ നീക്കി റഷ്യയിൽ നിന്ന് ഡീസൽ വാങ്ങാൻ ട്രംപ് തീരുമാനിച്ചത്. റഷ്യൻ ഡീസൽ കയറ്റുമതിക്ക് മേലുള്ള യു.എസ് ഉപരോധങ്ങൾ 2027 ഏപ്രിൽ വരെ നീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |