SignIn
Kerala Kaumudi Online
Sunday, 11 October 2026 11.31 AM IST

'ഒരു  വർഷത്തേക്ക്  സമാധാനം  തകർക്കരുത്': അറസ്റ്റിലായ അഭിജീത് ദീപ്‌കെയുൾപ്പെടെയുള്ള സിജെപി നേതാക്കളെ വെറുതെവിട്ട് കോടതി

READ ENGLISH VERSION

cjp-leaders
സൗരവ് ദാസ്, അഭിജീത് ദീപ്കെ, അശുതോഷ് റങ്ക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതിനെ തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ അഭിജീത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ വെറുതെവിട്ട് കോടതി. ഡൽഹിയിലെ പ്രത്യേക എക്സിക്യൂട്ടീവ് മജിസ്ട്രേറ്റാണ് മൂവരെയും വെറുതെ വിട്ടത്. സിജെപിയുടെ നിയമവിഭാഗം മേധാവി അഡ്വ. രത്ന സിംഗാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

ഒരു വർഷത്തേക്ക് സമാധാനം തകർക്കുന്ന തരത്തിലുള്ള യാതൊരു പ്രവർത്തനത്തിലും ഏർപ്പെടാൻ പാടില്ല എന്ന വ്യവസ്ഥയിലാണ് കോടതി ഇവരെ വിട്ടയച്ചതെന്നാണ് വിവരം. ജന്തർ മന്ദറിലേയ്ക്ക് നടത്താനിരുന്ന സമരത്തിന് മുന്നോടിയായി ഇന്നലെ വിമാനത്താവളത്തിൽവച്ചാണ് മൂന്നുപേരെയും ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരുമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. ഇതോടെ തലസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്താൻ ഡൽഹി പൊലീസ് കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ എവിടെവച്ചാണോ പൊലീസ് തടയുന്നത് ആ സ്ഥലം ജന്തർ മന്ദറാക്കി മാറ്റി സമരം ചെയ്യാനാണ് പ്രവർത്തകർക്ക് സിജെപിയുടെ നിർദേശം. ഇന്ന് രണ്ടുമണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് സിജെപി നേതാക്കൾ അറിയിച്ചു.

English Summary

A court released CJP leaders Abhijit Deepke, Sourav Das, and Ashutosh Rank, who had been taken into police custody the previous day. A Special Executive Magistrate ordered their release, according to CJP legal wing head Advocate Ratna Singh, who shared the news on social media.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ABHIJEET DIPKE, CJP LEADERS RELEASED, GYANESHKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360