SignIn
Kerala Kaumudi Online
Sunday, 11 October 2026 11.31 AM IST

'ജന്തർ മന്ദറിലേയ്ക്ക് പോകരുത്': കസ്റ്റഡിയിലെടുത്ത ധ്രുവി റാഠിയെ വിട്ടയച്ചു

dhruv-rathee
ധ്രുവ് റാഠി

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചതിന് തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ പൊലീസ് വിട്ടയച്ചു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. ജന്തർ മന്ദറിലേയ്ക്ക് പോകരുത് എന്ന ഉപാധിയോടെയാണ് പൊലീസ് വിട്ടയച്ചതെന്നാണ് വിവരം.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്ദറിലെ സിജെപി സമരത്തിൽ പങ്കെടുക്കാനിരിക്കെയാണ് ഇന്നലെ ഗുരുഗ്രാമിലെ വീട്ടിൽ നിന്ന് ഗുരുഗ്രാം പൊലീസ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ധ്രുവിനെ പൊലീസ് രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നടന്ന സിജെപിയുടെ പ്രതിഷേധ പരിപാടിയിൽ ധ്രുവ് റാഠി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താൻ ഡൽഹി ജന്തർ മന്ദറിലെ സമരത്തിന്റെ ഭാഗമാകുമെന്നും എല്ലാവരും അവിടേക്ക് എത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തത്. തൊട്ടുപിന്നാലെയാണ് ഗുരുഗ്രാം പൊലീസ് ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തത്.

English Summary

Prominent YouTuber Dhruv Rathee, detained yesterday from his Gurugram home, was released early this morning. Police had taken him into custody for planning to attend a "Cockroach Janata Party" (CJP) protest at Jantar Mantar, Delhi. His release was conditional on not visiting Jantar Mantar, where he had urged supporters to gather.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACH JANTA PARTY, CJP PROTEST, DHRUV RATHEE, JANTAR MANDHIR, DHRUV RATHEE RELEASED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360