SignIn
Kerala Kaumudi Online
Sunday, 11 October 2026 10.42 AM IST

'വെറുതെ പാർക്കിലിരുന്ന എന്നെയും കസ്റ്റഡിയിലെടുത്തു'; ഡൽഹിയിൽ ബിജെപി നേതാവിന്റെ മകളെയും പൊലീസ് വെറുതെ വിട്ടില്ല

yashaswinee-raje-singh
യശസ്വിനി രാജെ സിംഗിനെ കസ്റ്റഡിയിലെടുത്തപ്പോൾ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുത്തത് പാർക്കിൽ വെറുതെ ഇരിക്കുമ്പോളെന്ന് ബിജെപി നേതാവിന്റെ മകൾ. ബിജെപി മുൻ എംഎൽഎ വിക്രം സിംഗിന്റെ മകൾ യശസ്വിനി രാജെ സിംഗിനെയാണ് കഴിഞ്ഞദിവസം ഗുരുദ്വാരക്ക് സമീപത്തെ പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഒരു പാർക്കിൽ വെറുതെ ഇരുന്നതിന് ബംഗ്ളാ സാഹിബിന് സമീപത്തുവച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ കേശവ് പുരം പൊലീസ് സ്റ്റേഷനിലാണ്'- എന്നാണ് യശസ്വിനി അറിയിച്ചത്. ഉത്തർപ്രദേശിലെ ഫത്തേപൂർ സദാർ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു യശസ്വിനിയുടെ പിതാവ് വിക്രം സിംഗ്. മുൻ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിൽ യശസ്വിനി സിജെപിയുടെ ഭാഗമായി പങ്കെടുത്തിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നലെ പ്രതിഷേധ സമരത്തിന് ആഹ്വാനം ചെയ്തതിന് പിന്നാലെ സിജെപി നേതാക്കളും പ്രതിപക്ഷ മുഖ്യമന്ത്രിമാരുമടക്കം 7000ലധികം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുൻമുഖ്യമന്ത്രിമാരായ പിണറായി വിജയൻ, മമതാ ബാനർജി, അരവിന്ദ് കേജ്‌രിവാൾ, മണിക് സർക്കാർ എന്നിവരെയുൾപ്പെടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ, നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവ‌രെ വിമാനത്തിനകത്ത് കയറിയാണ് തടങ്കലിലാക്കിയത്. പ്രശസ്ത ഇൻഫ്ലുവൻസർ ധ്രുവ് റാത്തിയെ പുലർച്ചെ തന്നെ കരുതൽ തടങ്കലിലാക്കിയിരുന്നു. ഗ്യാനേഷിന്റെ രാജി വരെ സമരം തുടരുമെന്നാണ് പ്രക്ഷോഭകർ അറിയിച്ചിരിക്കുന്നത്.

English Summary

Yashaswini Raje Singh, daughter of former BJP MLA Vikram Singh, said Delhi Police detained her while she was sitting in a park near Bangla Sahib Gurudwara. She is currently at Keshav Puram police station, according to her social media post. She had participated in a CJP student protest demanding the resignation of former Union Minister Dharmendra Pradhan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CJP, CJP PROTEST, CJP PROTEST DELHI, YASHASWINEE RAJE SINGH, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360