SignIn
Kerala Kaumudi Online
Monday, 27 July 2026 7.45 PM IST

ഫിലിപ്പീൻസിലെ ഭൂചലനത്തിൽ മൂന്ന് മരണം; വൻ നാശനഷ്ടങ്ങൾ,​ നിരവധിപേർക്ക് പരിക്ക്

philippines

മനില: ഫിലിപ്പീൻസിന്റെ തെക്കൻ മേഖലയിൽ ഉണ്ടായ ഭൂചലനത്തിൽ മൂന്നുപേർ മരിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപകമായി വൈദ്യുതിബന്ധം തകരാറിലാകുകയും ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടുകയും ചെയ്‌തു. ഭൂചലനത്തിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

40 ഓളം കെട്ടിടകൾ തകർന്നതായാണ് നിലവിൽ റിപ്പോർട്ട്. മിന്റാനാവോ ദ്വീപിൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്ക്പടിഞ്ഞാറായി ഭൂമിയുടെ 10 കിലോമീറ്റർ ഉള്ളിലാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 7.37ന് ( ഇന്ത്യൻ സമയം രാവിലെ 5.07) ആയിരുന്നു ഭൂചലനം ഉണ്ടായത്. 138 തുടർചലനങ്ങളും രേഖപ്പെടുത്തിയതായി ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി അറിയിച്ചു. ഈ തുടർചലനങ്ങളുടെ തീവ്രത 1.3 മുതൽ 6.7 വരെയാണ്. രാജ്യത്ത് വ്യാപക നാശനഷ്ടമുണ്ടായെന്നാണ് റിപ്പോർട്ട്.

മിൻഡാനാവോയിലെ ആറ് പ്രദേശങ്ങളിൽ സുനാമി തിരമാലകൾ ഉണ്ടായതായി ഫിലീപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി രേഖപ്പെടുത്തുന്നു. മിൻഡാനാവോയുടെ തെക്കൻ തീരത്താണ് കൂടുതലും ബാധിച്ചിരിക്കുന്നത്. ഫിലീപ്പീൻസിൽ നിലവിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

'ജനങ്ങളോട് ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് മാറാനോ കൂടുതൽ ഉൾനാടുകളിലേക്ക് പോകാനോ ഞങ്ങൾ ആവശ്യപ്പെടുകയാണ്.' തീരപ്രദേശത്തുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഒരുമീറ്റർ (മൂന്നടി) ഉയരത്തിലാകും സുനാമി തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യത. ജപ്പാനിലും സുനാമി മുന്നറിയിപ്പുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, DIES, PEOPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360