വാഷിംഗ്‌ടൺ: ലോകരാജ്യങ്ങൾക്ക് മേൽ വീണ്ടും നികുതി ഭാരമേൽപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് തടയിടാൻ ഇന്ത്യയടക്കം 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്കാണ് പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചത്. 10 മുതൽ 12.5 ശതമാനം വരെയാണ് വിവിധ രാജ്യങ്ങൾക്കായി ചുമത്തിയിരിക്കുന്ന നികുതി.
നേരത്തെ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവയായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ തൊഴിൽ നിയമങ്ങളിലെ ഭേദഗതികളും പ്രതിരോധ നടപടികളും സംബന്ധിച്ച് ഇന്ത്യ കൈക്കൊണ്ട നിലപാടുകളുടെ പശ്ചാത്തലത്തിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിൽ തീരുവ 10 ശതമാനമായി കുറച്ചു. പുതിയ നികുതി നിരക്കുകൾ വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നതായി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് അറിയിച്ചു.
നിർബന്ധിത തൊഴിൽ ഉൽപ്പന്നങ്ങൾക്ക് ഭാഗികമായോ പൂർണമായോ നിരോധനം ഏർപ്പെടുത്താൻ തയ്യാറായ ഇന്ത്യ, യുകെ, കാനഡ, മെക്സിക്കോ, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, ശ്രീലങ്ക, ഇന്തോനേഷ്യ തുടങ്ങി 17 രാജ്യങ്ങൾക്കാണ് 10 ശതമാനം നികുതി ബാധകമാകുന്നത്. രാജ്യത്തെ സാധാരണക്കാർക്ക് ആശ്വാസമായി എണ്ണ, ഗ്യാസ്, വളങ്ങൾ, ചില പ്രധാന ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ കസ്റ്റംസ് തീരുവയിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ മുൻനിര സാമ്പത്തിക ശക്തികളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്കും 10 മുതൽ 12.5 ശതമാനം വരെ ഉയർന്ന തീരുവ ചുമത്തിയിട്ടുണ്ട്. പുതിയ ഇറക്കുമതി വ്യവസ്ഥകളുമായി പൊരുത്തപ്പെടാൻ വ്യാപാരികൾക്ക് താൽക്കാലിക ഇളവുകളും യുഎസ് ഭരണകൂടം അനുവദിച്ചിട്ടുണ്ട്.
US President Donald Trump has announced new customs duties ranging from 10% to 12.5% on imports from 60 economies to curb goods produced using forced labor.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |