SignIn
Kerala Kaumudi Online
Sunday, 04 October 2026 7.38 PM IST

യുക്രെയിനിലെ ഇന്ത്യൻ  മരുന്ന്  നിർമാണ  കമ്പനിയുടെ പ്ലാന്റിന് നേരെ റഷ്യൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

READ ENGLISH VERSION
plant
റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്ന ഫാർമ പ്ലാന്റ്

കീവ്: യുക്രെയിനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ മരുന്ന് നിർമാണ കമ്പനിയുടെ പ്ലാന്റ് റഷ്യൻ ഡ്രോൺ ആക്രമണത്തിൽ തകർന്നു. സുമിയിലുള്ള 'കുസും' ഗ്രൂപ്പിന്റെ ഫാർമ പ്ലാന്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിൽ പ്ലാന്റിന് വലിയതോതിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയാണ് കമ്പനി നടത്തുന്നത്. 2009ലാണ് പ്ലാന്റ് സ്ഥാപിച്ചത്. ഡ്രോൺ ആക്രമണത്തിൽ 400 കോടിയുടെ നഷ്ടമുണ്ടായതായാണ് വിവരം. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്.

യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി റഷ്യൻ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും അനുശോചനം അറിയിച്ചു. തന്റെ എക്സ് പേജിലൂടെയായിരുന്നു സെലെൻസ്കിയുടെ പ്രതികരണം.

'രാവിലെ റഷ്യ വീണ്ടും കീവിലെ പിവ്നിച്നി പാലത്തിനുനേരെ ഡ്രോൺ ആക്രമണം നടത്തി. സുമിയിലെ ഫാർമസ്യൂട്ടിക്കൽ വെയർഹൗസിന് നേരെയും അവർ ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. ഒരാൾ കൊല്ലപ്പെട്ടു. മരിച്ചയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അനുശോചനം രേഖപ്പെടുത്തുന്നു. രാത്രിയിൽ യുക്രെയിന് നേരെ 135 ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു'- സെലെൻസ്കി കുറിച്ചു.


English Summary

A pharmaceutical plant operated by an Indian company in Ukraine was damaged in a Russian drone attack. The attack on the Kusum Group’s pharma facility in Sumy reportedly killed one person and injured several others. The plant suffered extensive damage, with losses estimated at around ₹400 crore.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UKRAINE INDIAN PHARMA PLANT, RUSSIAN DRONE ATTACK, KUSUM GROUP, UKRAINE RUSSIA WAR, INDIAN PHARMACEUTICAL COMPANY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360