
വാഷിംഗ്ടൺ: യു.എസിൽ ജന്മാവകാശ പൗരത്വം നിറുത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവ് വീണ്ടും താത്കാലികമായി തടഞ്ഞ് ഫെഡറൽ കോടതി. കേസിൽ തീരുമാനമെടുക്കും വരെ രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കാൻ പാടില്ലെന്ന് മേരിലാൻഡിലെ കോടതി ഉത്തരവിട്ടു. രണ്ട് അവകാശ സംഘടനകളുടെയും ഗർഭിണികളായ അഞ്ച് കുടിയേറ്റക്കാരുടെയും ഹർജി പരിഗണിച്ചാണ് നടപടി. ജനുവരി 23ന് സിയാറ്റിലിലെ ഫെഡറൽ കോടതിയും ട്രംപിന്റെ ഉത്തരവ് തടഞ്ഞിരുന്നു. ഉത്തരവ് ഭരണഘടനാ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി ലഭിക്കുന്ന പൗരത്വം നിറുത്തലാക്കാൻ അധികാരത്തിലേറിയ ആദ്യ ദിനം ട്രംപ് ഉത്തരവിട്ടിരുന്നു. ഈ മാസം 20നാണ് ഉത്തരവ് പ്രാബല്യത്തിൽ വരേണ്ടിയിരുന്നത്. ട്രംപിന്റെ ഉത്തരവ് തടയാൻ 22 സ്റ്റേറ്റുകളും വിവിധ സംഘടനകളും കോടതികളെ സമീപിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |