SignIn
Kerala Kaumudi Online
Thursday, 22 October 2026 1.12 AM IST

യൂറോപ്പ് അശാന്തം  അൽബേനിയയിൽ സുപ്രീംകോടതി കെട്ടിടം കത്തിച്ചു ഫ്രാൻസിലുൾപ്പെടെ വ്യാപക ആക്രമണം നിയമം കടുപ്പിക്കാൻ ഇറ്റലി,​ സ്പെയിനും പോർച്ചുഗലും കലുഷിതം അരാജകത്വം സൃഷ്ടിക്കാൻ അനുവദിക്കില്ലെന്ന് മാക്രോൺ

s

പാരീസ്: വിലക്കയറ്റം, തൊഴിലില്ലായ്മ, വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി,​ ഉയർന്ന ജീവിതച്ചെലവ് എന്നിവയ്‌ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം യൂറോപ്പിനെ വരിഞ്ഞുമുറുക്കുന്നു. സർക്കാർ നയങ്ങൾക്കെതിരെ ഫ്രാൻസിൽ ആരംഭിച്ച പ്രക്ഷോഭം ഇറ്റലി, ബെൽജിയം, പോർച്ചുഗൽ, അൽബേനിയ എന്നിവിടങ്ങളിലേക്കും അതിശക്തമായി പടരുകയാണ്. അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാർ സുപ്രീംകോടതി കെട്ടിടം കത്തിച്ചു. കോടതിയുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് 500ഓളം പേരെ അറസ്റ്റുചെയ്തു.

ഫ്രാൻസിൽ 24ന് പ്രതിഷേധത്തിന്റെ അടുത്തഘട്ടം ആരംഭിക്കുമെന്ന് സമരക്കാർ ആഹ്വാനം ചെയ്തു. പാരീസിൽ യെല്ലോ വെസ്റ്റ് പ്രസ്ഥാനവും വിദ്യാർത്ഥി സംഘടനകളും പ്രകടനം നടത്തും. രാജ്യത്തുടനീളം നടന്ന വിവിധ അക്രമങ്ങളിലായി ഇതുവരെ 2,500 ലധികം ആളുകളാണ് അറസ്റ്റിലായത്. അതിനിടെ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു.

ഇറ്റലിയിൽ പ്രതിഷേധം അക്രമാസക്തമായതോടെ കലാപങ്ങളിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കാനുള്ള നടപടി സർക്കാർ അംഗീകരിച്ചു. 271 പേരെ കസ്റ്റഡിയിലെടുത്തു.

പോർച്ചുഗലിൽ ലിസ്ബണിലും പോർട്ടോയിലും സമരക്ക്യാമ്പുകൾ പൊലീസ് ഒഴിപ്പിച്ചതോടെ ആയിരക്കണക്കിന് ആളുകൾ വീണ്ടും പ്രതിഷേധവുമായെത്തി. 55 പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സ്‌പെയിനിൽ വീട്ടുവാടക നിയന്ത്രിക്കണമെന്ന ആവശ്യവും ബെൽജിയത്തിൽ ചെലവുചുരുക്കൽ നടപടികൾക്കെതിരായ പ്രതിഷേധവും ശക്തമാണ്. ബെൽജിയത്തിൽ 200 പ്രതിഷേധക്കാരെ അറസ്റ്റുചെയ്തു. ഗ്രീസിലെ ഏഥൻസിൽ 10,000ത്തോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രകടനം നടത്തി.

പാരീസ് മുസ്ലിം

നഗരമാകും: ട്രംപ്

ഫ്രാൻസിലെ അശാന്തിക്കുകാരണം കുടിയേറ്റമാണെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകമെമ്പാടുമുള്ളവരെ രാജ്യത്തെത്താൻ അനുവദിക്കുന്നത് വലിയ തെറ്റാണെന്ന് മാക്രോണിന് മുന്നറിയിപ്പ് നൽകിയിരുന്നു. കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമാക്കുകയും കുറ്റവാളികളെ പുറത്താക്കുകയും ചെയ്തില്ലെങ്കിൽ യൂറോപ്പ് തകരും. പാരീസ് ഉടൻ ഒരു മുസ്ലിം നഗരമായി മാറുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവന തള്ളിയ മാക്രോൺ,​ ഇത്തരം അനാവശ്യ പ്രസ്താവനകൾ അംഗീകരിക്കാനാകില്ലെന്ന് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360