SignIn
Kerala Kaumudi Online
Thursday, 22 October 2026 1.12 AM IST

ഇന്ത്യ-യു.എസ് വാണിജ്യ കരാർ: 99% പൂർത്തിയായെന്ന് റൂബിയോ

g

ന്യൂഡൽഹി: ഇന്ത്യ-യു.എസ് കരാർ ചർച്ചകൾ 99 ശതമാനവും പൂർത്തിയായെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് കൊണ്ടുവന്ന 100% തീരുവ,​വിസാ നിയന്ത്രണങ്ങൾ ഒരിക്കലും ഇന്ത്യയെ ശിക്ഷിക്കാൻ" ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സംസാരിക്കുകയായിരുന്നു. കരാറിന്റെ കാര്യത്തിൽ ഇരു രാജ്യങ്ങളും അവിശ്വസനീയമാംവിധം അടുത്തെത്തി. 99% ജോലിയും പൂർത്തിയായെന്ന് പറയാം. ബന്ധം വളരെ നിർണായകമാണ്. 20 വർഷമായി പരിഹരിക്കപ്പെടാതെ കിടന്ന ഒരു സംവിധാനം ശരിയാക്കാൻ ശ്രമിക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ പാകിസ്ഥാൻ നയവും ഇന്ത്യയുമായുള്ള ബന്ധത്തെ ബാധിക്കില്ല. യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന രണ്ട് വർഷ കാലയളവിൽ ഇന്ത്യ-യു.എസ് ബന്ധം മികച്ചതായിരുന്നു. ക്വാഡ് പോലുള്ള കൂട്ടായ്‌മകൾ ആശയങ്ങളെ യാഥാർത്ഥ്യമാക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം ഗുജറാത്തിലെ റിലയൻസ് പെട്രോളിയം പ്ളാന്റ് സന്ദർശിച്ച റൂബിയോ വെനിസ്വലയിൽ നിന്നുള്ള കൂടുതൽ ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തിച്ച് ശുദ്ധീകരിക്കണമെന്ന് പറഞ്ഞു. വെനിസ്വേലൻ എണ്ണ പര്യവേക്ഷണത്തിൽ ഇന്ത്യൻ കമ്പനികളുടെ പങ്ക് വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞു.

അന്തിമഘട്ടത്തിലേക്ക്: ട്രംപ്

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാർ അന്തിമഘട്ടത്തോടടുക്കുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക മുൻപ് ഒപ്പുവച്ച വ്യാപാരക്കരാറുകളിൽ നിന്ന് ഏറെ വ്യത്യാസമുള്ള ഒന്നായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360