SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

പുട്ടിൻ നുണ പറയുന്നു: സെലെൻസ്‌കി

pic

കീവ്: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നുണ പറയുകയാണെന്നും വെടിനിറുത്തൽ കരാറിനായി റഷ്യക്ക് മേൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി. 'റഷ്യ സമാധാന ശ്രമങ്ങളെ തടസപ്പെടുത്തുകയാണ്. വെടിനിറുത്തൽ ഇതിനോടകം സംഭവിക്കുമായിരുന്നു. എന്നാൽ അത് സംഭവിക്കാതിരിക്കാനായി റഷ്യ എല്ലാം ചെയ്യുന്നു."-സെലെൻസ്കി പറഞ്ഞു.

റഷ്യയിലെ കുർസ്‌കിൽ യുക്രെയിൻ സൈന്യം ദൗത്യം തുടരുകയാണെന്നും, തങ്ങളുടെ സൈന്യത്തെ റഷ്യൻ സൈന്യം വളഞ്ഞെന്ന പുട്ടിന്റെ പ്രസ്താവന നുണയാണെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.

യു.എസ് മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിറുത്തലിനെ തത്വത്തിൽ പിന്തുണയ്ക്കുന്നതായി പുട്ടിൻ പറഞ്ഞിരുന്നു. എന്നാൽ നിരവധി ചോദ്യങ്ങളുടെ ഉത്തരം തങ്ങൾക്ക് ലഭിക്കാനുണ്ടെന്നും അത് പരിഹരിക്കാതെ പോരാട്ടം നിറുത്താനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് യു.എസ് റഷ്യയുമായി ചർച്ച നടത്തും. കരാർ യുക്രെയിൻ അംഗീകരിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360