SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

മിൻ ഓങ് ഹ്‌ലൈങ്ങ് മ്യാൻമർ പ്രസിഡന്റ്

pic

നെയ്‌‌പിഡോ: മ്യാൻമറിൽ മുൻ പട്ടാള മേധാവി ജനറൽ മിൻ ഓങ് ഹ്‌ലൈങ്ങിനെ ( 69 )​ പ്രസിഡന്റായി തിരഞ്ഞെടുത്ത് പാർലമെന്റ്. നേരത്തെ ആക്ടിംഗ് പ്രസിഡന്റായിരുന്നു. സൈന്യത്തെ പിന്തുണയ്ക്കുന്ന എം.പിമാരാൽ നിറഞ്ഞ പാർലമെന്റിലെ 429 വോട്ട് (ആകെ വോട്ട് 584) നേടിയാണ് ഹ്‌ലൈങ്ങ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി,​ മാർച്ച് 30ന് പട്ടാള മേധാവി സ്ഥാനം ഹ്‌ലൈങ്ങ് ഒഴിഞ്ഞിരുന്നു. 2021 ഫെബ്രുവരിയിൽ നോബൽ സമ്മാന ജേതാവ് ഓംഗ് സാൻ സൂചിയെ പുറത്താക്കി ഹ്‌ലൈങ്ങിന്റെ നേതൃത്വത്തിലെ സൈന്യം അധികാരം പിടിച്ചെടുക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360