SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

പാരച്യൂട്ട് തുറന്നില്ല: സ്‌കൈ ഡൈവർക്ക് ദാരുണാന്ത്യം

pic

ലണ്ടൻ: പാരച്യൂട്ട് തുറക്കാൻ പരാജയപ്പെട്ടതിനെ തുടർന്ന് സ്കൈ ഡൈവർക്ക് ദാരുണാന്ത്യം. യു.കെയിലെ കെന്റിലുള്ള ഹെഡ്കോൺ എയറോഡ്രോമിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സെസ്‌ന വിമാനത്തിൽ നിന്ന് ഒറ്റയ്ക്ക് താഴേക്ക് ചാടിയ 50 വയസുള്ളയാളാണ് മരിച്ചത്. ഇയാൾ ഉൾപ്പെട്ട സംഘത്തിലെ മറ്റ് അംഗങ്ങൾ നോക്കിനിൽക്കവെയായിരുന്നു അപകടം. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസും ബ്രിട്ടീഷ് സ്കൈ ഡൈവിംഗ് ബോർഡും അന്വേഷണം ആരംഭിച്ചു. സ്കൈ ഡൈവിംഗിൽ പത്ത് വർഷത്തെ പ്രവൃത്തി പരിചയമുള്ളയാളാണ് മരിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360