
കൊളംബോ: ശ്രീലങ്കയിൽ സ്വകാര്യ വൃദ്ധ സദനത്തിലുണ്ടായ തീപിടിത്തത്തിൽ 12 പേർക്ക് ദാരുണാന്ത്യം. ഏഴ് പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 5.30ന് കലുതാര ജില്ലയിലെ ബട്ടഗോഡയിലാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചെന്ന് അഭ്യൂഹമുണ്ടെങ്കിലും അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. സ്ഥാപനത്തിന്റെ ഡയറക്ടറേയും മാനേജറേയും അറസ്റ്റ് ചെയ്തു. മാനസിക പ്രശ്നങ്ങൾ നേരിടുന്ന യുവാക്കൾ അടക്കം 70 പേരെ സ്ഥാപനത്തിൽ പാർപ്പിച്ചിരുന്നു. മരിച്ചവരിൽ ഒരാൾ 17കാരനാണ്. രക്ഷപെടുത്തിയ 51 പേരെ സമീപത്തെ സ്കൂളിലേക്കും സർക്കാർ കേന്ദ്രങ്ങളിലേക്കും മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |