SignIn
Kerala Kaumudi Online
Friday, 05 June 2026 8.21 AM IST

ഇറാനിയൻ നോവലിസ്റ്റ് മർജാൻ സത്രപി അന്തരിച്ചു

d

പാരീസ്: പ്രശസ്ത ഇറാനിയൻ-ഫ്രഞ്ച് ഗ്രാഫിക് നോവലിസ്റ്റും സംവിധായികയുമായ മർജാൻ സത്രപി (56)​ അന്തരിച്ചു. ഇന്നലെ പാരീസിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല. സ്വീഡിഷ് നടനായ ഭർത്താവ് മാത്തിയസ് റിപ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്. മർജാന്റെ 'പേഴ്‌സ‌പോളിസ് ' എന്ന ഗ്രാഫിക് നോവലും അതേ പേരിൽ 2007ൽ അവർ സംവിധാനം ചെയ്ത സിനിമയും ലോകപ്രശസ്തമാണ്. മേരി ക്യൂറിയുടെ ജീവിതകഥ പറയുന്ന 'റേഡിയോ ആക്ടീവ്' (2019) എന്ന ചിത്രവും ശ്രദ്ധനേടി. ഇറാനിയൻ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ശബ്ദമുയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360