
ബീജിംഗ്: സോഷ്യൽ മീഡിയയിൽ 15 ലക്ഷം ഫോളോവേഴ്സുള്ള ചൈനീസ് സെലിബ്രിറ്റി നായയെ തട്ടിക്കൊണ്ടുപോയി കൊന്ന് ഇറച്ചിയാക്കി. ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള ട്രാവൽ ഇൻഫ്ലുവൻസറായ ഗുവോയുടെ 8 വയസുള്ള ചുറ്റൗ എന്ന വളർത്തുനായയ്ക്കാണ് ദാരുണാന്ത്യം.
മേയ് 11ന് ഗുവോയുടെ വീടിന്റെ പരിസരത്ത് ഇലക്ട്രിക് സ്കൂട്ടറിലെത്തിയ രണ്ടു പേരാണ് ബോർഡർ കോളി ഇനത്തിലെ നായയെ തട്ടിയെടുത്തു കടന്നത്. സംഭവ സമയം ഗുവോയുടെ മാതാപിതാക്കൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
വിദേശത്തായിരുന്ന ഗുവോ തിരിച്ചെത്തി നടത്തിയ അന്വേഷണത്തിൽ നായയെ 180 യുവാന് (2,540 രൂപ) ഇറച്ചി വിൽക്കുന്ന സ്ഥാപനത്തിന് വിറ്റെന്ന് കണ്ടെത്തി. നായയെ കൊന്ന് മാംസമാക്കി റെസ്റ്റോറന്റിൽ വിറ്റെന്നും സ്ഥിരീകരിച്ചു.
നായയെ മോഷ്ടിച്ചവർക്കെതിരെ നടപടി വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും കാട്ടി നിയമനടപടി തുടങ്ങിയിരിക്കുകയാണ് ഗുവോ. രാജ്യത്ത് വളർത്തു മൃഗങ്ങളെ സംരക്ഷിക്കാൻ മതിയായ നിയമങ്ങളില്ലെന്നും ഗുവോ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |