
ലണ്ടൻ: യു.കെ പ്രതിരോധ സെക്രട്ടറി ജോൺ ഹീലി രാജിവച്ചു. പ്രതിരോധ ചെലവുകളെ ചൊല്ലി പ്രധാനമന്ത്രി കിയർ സ്റ്റാമറുമായി നിലനിന്ന ഭിന്നതയെ തുടർന്നാണ് രാജി. പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തിട്ടില്ല. അതേ സമയം, ഒരു മാസത്തിനിടെ സ്റ്റാമർ സർക്കാരിൽ നിന്ന് രാജിവയ്ക്കുന്ന ആറാമത്തെ മന്ത്രിയാണ് ഹീലി. പ്രാദേശിക തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പേരിൽ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് അടക്കം അഞ്ച് മന്ത്രിമാർ രാജിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |