SignIn
Kerala Kaumudi Online
Monday, 12 October 2026 1.06 AM IST

ചുഴലിക്കാറ്റ്: യു.എസിൽ 4 മരണം

വാഷിംഗ്ടൺ: യു.എസിൽ നാശംവിതച്ച് ' ഇസയാസ് ' ചുഴലിക്കാറ്റ്. ഫ്ലോറിഡയിലും അലബാമയിലുമായി 4 പേർ മരിച്ചു. നിരവധി കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. വെള്ളിയാഴ്ച മണിക്കൂറിൽ 168 കിലോമീറ്റർ വേഗതയിൽ ഫ്ലോറിഡയിലെ ഡെസ്റ്റിന് സമീപമാണ് കാറ്റ് കരതൊട്ടത്. ഫ്ലോറിഡ, അലബാമ, ജോർജിയ എന്നിവിടങ്ങളിൽ വൈദ്യുതി തടസപ്പെട്ടു. ശക്തി ക്ഷയിച്ച ഇസയാസ് മദ്ധ്യ,​ വടക്കു കിഴക്കൻ യു.എസിലേക്ക് നീങ്ങി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360