SignIn
Kerala Kaumudi Online
Thursday, 25 June 2026 2.46 AM IST

മോദിയെ കണ്ട് വാങ് യി, ധാരണകൾ നടപ്പാക്കും

s

ന്യൂഡൽഹി: ഇരു രാജ്യങ്ങൾക്കിടയിലുണ്ടാക്കിയ ധാരണകൾ നടപ്പാക്കാൻ ചൈന പ്രതിബദ്ധമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ അറിയിച്ചു. ചൈനീസ് സുരക്ഷാ ഉപദേഷ്‌ടാവു കൂടിയായ വാങ് യി ബ്രിക്‌സ് സുരക്ഷാ ഉപദേഷ്‌ടാക്കളുടെ സമ്മേളനത്തിനെത്തിയപ്പോളാണ് പ്രധാനമന്ത്രിയെ കണ്ടത്.

പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് സീ ജിൻപിംഗും തമ്മിലുണ്ടാക്കിയ സുപ്രധാന ധാരണകൾ നടപ്പിലാക്കുന്നതിനുള്ള എല്ലാവിധ സഹകരവും വാങ് യി വാഗ്‌ദാനം ചെയ്‌തു. ജനങ്ങളുടെയും അന്താരാഷ്‌ട്ര സമൂഹത്തിന്റെയും പ്രതീക്ഷകൾക്ക് അനുസൃതമായി ഇരു രാജ്യങ്ങളും ഒന്നിച്ച് നിൽക്കേണ്ടത് അനിവാര്യമാണ്. ഇന്ത്യയിലെ ചൈന അംബാസഡർ സൂ ഫെയ്‌ഹോങാണ് വാങ് യിയുടെ കൂടിക്കാഴ്‌ച വിവരങ്ങൾ പുറത്തുവിട്ടത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സൂവും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360