
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ പാകിസ്ഥാൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ഇന്ത്യ. അന്താരാഷ്ട്ര വേദികളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്ന് യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ഹരീഷ് പർവനേനി കുറ്റപ്പെടുത്തി. ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യവും ആഭ്യന്തരവുമായ വിഷയമാണ്. നിഷ്പക്ഷമായി പെരുമാറേണ്ട ഒരു സഹഅദ്ധ്യക്ഷൻ ഇത്തരത്തിൽ ഫോറത്തെ രാഷ്ട്രീയവത്കരിക്കാൻ തീരുമാനിച്ചത് അവിശ്വസനീയമാണ്. കാശ്മീർ അന്നും ഇന്നും എന്നും ഇന്ത്യയുടേത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്റെ പരാമർശങ്ങൾക്കെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |