SignIn
Kerala Kaumudi Online
Thursday, 02 July 2026 3.59 AM IST

യു.എസിൽ മിന്നൽ പ്രളയം:കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

വാഷിംഗ്ടൺ ∙ യു.എസിലെ കാൻസസിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുക്കിൽപ്പെട്ട് ഇന്ത്യൻ ടെക്കിക്ക് ദാരുണാന്ത്യം.ആന്ധ്രപ്രദേശ് സ്വദേശിയും നെബ്രാസ്കയിലെ ഒമാഹയിൽ താമസക്കാരനുമായ വെങ്കിടേഷ് ദൊപ്പലപ്പുടി (33) ആണ് മരിച്ചത്. എച്ച്-1ബി വിസയിൽ ഐ.ടി ജീവനക്കാരനായിരുന്ന വെങ്കിടേഷ്, അവിടെ ഉപരിപഠനവും നടത്തിവരികയായിരുന്നു.ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഹൂസ്റ്റണിൽ നിന്നു കാറോടിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം. ഈ പ്രദേശങ്ങളിൽ ആറ് ഇഞ്ചിലധികം ശക്തമായ മഴ പെയ്തതിരുന്നു. ഇതിനെ തുടർന്ന് പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വാഹനം അകപ്പെടുകയായിരുന്നു. ശേഷം ഒരു പാലത്തിന് സമീപം വെങ്കിടേഷ് സഞ്ചരിച്ച കാർ വെള്ളത്തിൽ മുങ്ങിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും കുത്തൊഴുക്ക് കാരണം കാറിന് അടുത്തെത്താൻ സാധിച്ചില്ല. തുടർന്ന് പൊലീസ് ഡ്രോണുകളുടെയും കൻസാസ് ഹൈവേ പട്രോൾ എയർ യൂനിറ്റിന്റെയും സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത ദിവസം മൃതദേഹം കണ്ടെടുത്തത്. സംഭവത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360