SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.58 AM IST

സൗദിക്ക് നേരെ ഹൂതി ആക്രമണം

s

റിയാദ്: തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ അഭ വിമാനത്താവളത്തിന് നേരെ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി യെമനിലെ ഹൂതി വിമതർ. ആക്രമണത്തെ സൗദി ചെറുത്തു. ആളപായമില്ല. തിങ്കളാഴ്ച യെമനിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള സനാ വിമാനത്താവളത്തിലുണ്ടായ വ്യോമാക്രമണത്തിന് പിന്നിൽ സൗദിയാണെന്ന് ഹൂതികൾ ആരോപിക്കുന്നു. എന്നാൽ ഇറാനിയൻ വിമാനം ലാൻഡ് ചെയ്യുന്നത് തടയാൻ സൗദിയുടെ പിന്തുണയുള്ള യെമനിലെ ഔദ്യോഗിക സർക്കാർ സേനയാണ് ആക്രമണം നടത്തിയത്. 2022ലാണ് ഹൂതികൾ സൗദിയെ അവസാനമായി ആക്രമിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360