
ജോർജ് ടൗൺ: തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ യാത്രാ കപ്പൽ മുങ്ങി 66 പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11.01ന് ജോർജ് ടൗണിൽ നിന്ന് പോർട്ട് കൈതുമയിലേക്ക് പോവുകയായിരുന്ന കപ്പലാണ് വടക്കൻ അറ്റ്ലാന്റിക് സമുദ്ര തീരത്ത് അപകടത്തിൽപ്പെട്ടത്. 15 കുട്ടികൾ അടക്കം 67 പേരെ രക്ഷിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകട സമയം കടലിൽ ശക്തമായ തിരയുണ്ടായിരുന്നതായി രക്ഷപെട്ടവർ പറയുന്നു. 1939ൽ നിർമ്മിച്ച എം.വി ബരിമയെന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. 397 യാത്രക്കാരെയും 284 ടൺ ചരക്കും കപ്പലിന് ഉൾക്കൊള്ളാനാകും. കാണാതായവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |