
കീവ്: യുക്രെയിനിൽ റഷ്യൻ മിസൈലാക്രമണത്തിൽ 5 മരണം. 35 ലേറെ പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ തലസ്ഥാനമായ കീവിന് നേരെ 48 ഓളം ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പ്രയോഗിച്ചത്. കീവിന് നേരെയുണ്ടായ ഏറ്റവും വലിയ ബാലിസ്റ്റിക് മിസൈലാക്രമണങ്ങളിൽ ഒന്നായിരുന്നു ഇത്. ഒരാൾ കൊല്ലപ്പെട്ടു. മറ്റ് നാല് പേർ ഖാർക്കീവിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരാണ്. ശനിയാഴ്ച മോസ്‌കോയിലടക്കം 9 പേരുടെ മരണത്തിനിടയാക്കിയ യുക്രെയിൻ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായിട്ടായിരുന്നു റഷ്യയുടെ പ്രഹരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |