
ഇസ്ലാമാബാദ്: സംയുക്ത പ്രതിരോധ, സൈനിക കരാറിൽ ഒപ്പിട്ട് കുവൈറ്റും പാകിസ്ഥാനും. കുവൈറ്റ് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സലീം അൽ സബാഹ് ഇന്നലെ ഇസ്ലാമാബാദിലെത്തിയിരുന്നു. പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഒപ്പിടൽ. സൈനിക പരിശീലനം, അതിർത്തി സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ പരസ്പരം സഹകരിക്കും. അടുത്തിടെ സൗദി അറേബ്യ, തുർക്കി എന്നിവരുമായി ചേർന്ന് നാറ്റോ മാതൃകയിലെ ത്രിരാഷ്ട്ര പ്രതിരോധ കരാറും പാകിസ്ഥാൻ രൂപീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |