SignIn
Kerala Kaumudi Online
Saturday, 05 September 2026 7.41 AM IST

'ബർത്ത് ടൂറിസം' വേണ്ട എന്ന് ട്രംപ്, എതിർത്ത് കോടതി

d

വാഷിംഗ്ടൺ: യു.എസിൽ ജന്മാവകാശ പൗരത്വം നിയന്ത്രിക്കാനുള്ള പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കത്തിന് തിരിച്ചടി. 'ബർത്ത് ടൂറിസം" അടക്കം തടയാൻ ലക്ഷ്യമിട്ട് ആഗസ്റ്റ് 6ന് ട്രംപ് രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇവ മേരിലാൻഡിലെ ഫെ‌‌ഡറൽ കോടതി താത്കാലികമായി തടഞ്ഞു. ഉത്തരവ് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും. യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. എന്നാൽ, അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും കുട്ടികൾക്ക് പൗരത്വം നൽകുന്നതിനെ ട്രംപ് ഭരണകൂടം എതിർക്കുന്നു. ഇതു നിറുത്തലാക്കാൻ ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നെങ്കിലും യു.എസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.


# 'കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ

യു.എസിലേക്ക് വരേണ്ട'

( ട്രംപിന്റെ ഉത്തരവുകൾ)


1. ബർത്ത് ടൂറിസം (ഗർഭിണികളായ സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കാൻ വേണ്ടി മാത്രം യു.എസിലേക്ക് യാത്ര ചെയ്യുന്നത്) രാജ്യത്ത് വേണ്ട. യാത്രാ ലക്ഷ്യം യു.എസിലെ പ്രസവം മാത്രമാണെന്ന് സംശയം തോന്നിയാൽ ഗർഭിണികളായ യാത്രക്കാർക്ക് വിസ നിഷേധിക്കും. ഇത്തരം യാത്രകളെ സഹായിക്കുന്ന കമ്പനികൾക്കെതിരെയും നടപടി


2. വിദേശ എംബസി ജീവനക്കാർ, ഭീകര ഗ്രൂപ്പ് അംഗങ്ങൾ, മയക്കുമരുന്ന് മാഫിയ അംഗങ്ങൾ എന്നിവരുടെ യു.എസിൽ ജനിക്കുന്ന കുട്ടികൾക്കും ചില വാടക ഗർഭധാരണ ക്രമീകരണങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾക്കും സ്വാഭാവിക പൗരത്വം വേണ്ട

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360