SignIn
Kerala Kaumudi Online
Friday, 04 September 2026 10.37 AM IST

'ഗഗൻയാന്റെ ആദ്യ ദൗത്യം ഈ വർഷം തന്നെയുണ്ടാകും', വിക്ഷേപിച്ചത് ചാര ഉപഗ്രഹമല്ലെന്ന് ഐഎസ്‌‌ആർഒ ചെയർമാൻ

-v-narayanan
വി നാരായണൻ

ശ്രീഹരിക്കോട്ട: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യൻ പദ്ധതിയായ ഗഗൻയാന്റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യത്തിന്റെ വിക്ഷേപണം ഈ വർഷം തന്നെയുണ്ടാകുമെന്ന് ഐഎസ്‌ആർഒ ചെയ‌ർമാൻ വി നാരായണൻ. ദൗത്യവുമായി ബന്ധപ്പെട്ട ജോലികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജിഎസ്‌എൽവി - എഫ് 17 റോക്കറ്റ് ഉപയോഗിച്ച് ഇഒഎസ് - 05 ഭൗമനിരീക്ഷണ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപ്പ് സാമ്പത്തിക വർഷത്തിൽ ഐഎസ്‌ആർഒ നേടുന്ന ആദ്യ വിജയമാണിത്. ഈ സാമ്പത്തിക വർഷം തന്നെ നാവിഗേഷൻ ഉപഗ്രഹമായ എൻവിഎസ് -03 ഉൾപ്പെടെ ആറ് വിക്ഷേപണങ്ങൾ കൂടി ഐഎസ്‌ആർഒ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ വിക്ഷേപിച്ച ഇഒഎസ് - 05 ചാര ഉപഗ്രഹമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ അദ്ദേഹം തള്ളി. ഒമ്പത് വർഷമാണ് ഇഒഎസ് - 05ന്റെ പ്രവർത്തന കാലാവധിയെന്നും വി നാരായണൻ പറഞ്ഞു.

വിക്ഷേപണ വാഹനം പ്രതീക്ഷിച്ചതിനെക്കാൾ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. 29,000 കിലോമീറ്റർ ദൂരത്തിലുള്ള ഭ്രമണപഥത്തിൽ ഉപഗ്രഹം എത്തിക്കാനാണ് പ്രതീക്ഷിച്ചതെങ്കിലും 171 കിലോമീറ്റർ x 31,026 കിലോമീറ്റർ ഓർബിറ്റിലാണ് ഉപഗ്രഹത്തെ എത്തിക്കാനായതെന്നും വി നാരായണൻ പറഞ്ഞു.

ഭൗമനിരീക്ഷണത്തിനായി ഇഒഎസ് -05

ഇന്ന് പുലർച്ചെ 2.55നായിരുന്നു ഇഒഎസ് -05 ഉപഗ്രഹത്തിന്റെ വിക്ഷേപണം. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയിസ് സെന്ററിലെ രണ്ടാമത് ലോഞ്ച് പാടിൽ നിന്നാണ് ഐഎസ്‌ആഒയുടെ വിജയദൗത്യം ഉണ്ടായത്. സാധാരണ റിമോട്ട് സെൻസിംഗ് ഉപഗ്രഹങ്ങൾ ഭൂമിക്കുമുകളിൽ 100 കിലോമീറ്റർ മാത്രം ഉയരത്തിൽ ഭ്രമണം ചെയ്യുകയാണ് പതിവ്. എന്നാൽ ഇഒഎസ് - 05ന്റെ ഭ്രമണപഥം 36000കിലോമീറ്റർ ഉയരത്തിലാണ്.

കൂടുതൽ ഉയരത്തിൽ ഭ്രമണപഥത്തിൽ എത്തുന്നതോടെ ഭൂമിയുടെ ഭ്രമണവേഗത്തിനൊപ്പം നീങ്ങാൻ ഈ ഉപഗ്രഹത്തിനാകും. സദാസമയവും ഇന്ത്യയ്ക്ക് മുകളിൽ ഈ ഉപഗ്രഹമുണ്ടാകും. അരമണിക്കൂറിലൊരിക്കൽ ഇന്ത്യയെ നിരീക്ഷിച്ച് ചിത്രങ്ങളും വിവരങ്ങളും അയക്കും.

കാട്ടുതീ, ചുഴലിക്കാറ്റ്, ശീതകാറ്റ്, മേഘവ്യതിയാനങ്ങൾ ഇവയെല്ലാം കൃത്യമായി മുൻകൂട്ടി കാണാനും ഇഒഎസ് - 05 സഹായിക്കും. കാലാവസ്ഥ, ദുരന്തനിവാരണ കാര്യങ്ങളിൽ വലിയ നേട്ടമാകും ഇത്. മറ്റ് ഉപഗ്രഹങ്ങൾ ഒരേസ്ഥലം നിരീക്ഷിക്കുമ്പോൾ പുതിയ ഉപഗ്രഹത്തിന് ഇന്ത്യയുടെ ഏത് ഭാഗത്തേക്കും നോട്ടം മാറ്റാം. ഇതും ഇന്ത്യയ്‌ക്ക് വലിയ ഗുണമാണ്.

English Summary

ISRO Chairman V Narayanan said India’s first uncrewed Gaganyaan mission is expected to launch this year, with preparations progressing rapidly. He also announced six more launches in the current financial year. The newly launched EOS-05 satellite will support continuous Earth observation over India, helping monitor weather events, wildfires, cyclones and other natural disasters.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISRO GAGANYAAN MISSION, FIRST UNCREWED GAGANYAAN MISSION, V NARAYANAN ISRO, EOS 05 SATELLITE, INDIA SPACE MISSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360