SignIn
Kerala Kaumudi Online
Friday, 04 September 2026 7.50 AM IST

കൂടുതൽ മൈനുകൾ സ്ഥാപിച്ചു: ഹോർമുസിൽ വലവിരിച്ച് ഇറാൻ

d

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്ക് ലഭിച്ചെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ വെല്ലുവിളിച്ച് ഇറാൻ. ഹോർമുസിന്റെ തെക്കൻ ഭാഗങ്ങളിൽ കൂടുതൽ നേവൽ മൈനുകൾ സ്ഥാപിച്ചെന്ന് ഇറാൻ അറിയിച്ചു. ഇതുമറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ പൊട്ടിത്തെറിക്കും. ട്രംപിന് ഫോട്ടോഷോപ്പ് വഴി ഹോർമുസിന്റെ പേര് മാറ്റാൻ മാത്രമേ കഴിയൂ എന്നും ഇറാൻ പരിഹസിച്ചു. അതേസമയം​ ഇറാനും യു.എസും തമ്മിലെ സംഘർഷം തുടരുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ യു.എസ് ആക്രമണത്തിന് പിന്നാലെ കുവൈറ്റിലെയും യു.എ.ഇയിലെയും സൈനിക ബേസുകൾക്ക് നേരെ ഇറാൻ പ്രത്യാക്രമണം നടത്തി. രണ്ടിടങ്ങളിലും ആക്രമണം ചെറുത്തു. ആഗസ്റ്റ് 30 മുതൽ യു.എസ് ബോംബിംഗിൽ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയെന്ന് ഇറാൻ അറിയിച്ചു. അതേ സമയം,​ ഇറാൻ തങ്ങളെ ആക്രമിച്ചാൽ അവരുടെ ഊർജ്ജ കേന്ദ്രങ്ങളെ തകർക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.

# ഓരോ നീക്കവും യു.എസ് നിരീക്ഷണത്തിൽ: ട്രംപ്

ഇറാനിലെ നേതാക്കളുടെയും സൈന്യത്തിന്റെയും ഓരോ ചലനങ്ങളും തങ്ങളുടെ ശക്തമായ നിരീക്ഷണ വലയത്തിനുള്ളിലാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങൾ കാണാതെ അവർക്ക് ബാത്ത്റൂമിൽ പോലും പോകാൻ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഹോർമുസ് കടലിടുക്കിൽ നേവൽ മൈനുകൾ സ്ഥാപിക്കാനുള്ള ഇറാന്റെ ശ്രമം യു.എസ് തകർത്തത് ഇപ്രകാരമാണെന്നും ട്രംപ് അവകാശപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360