SignIn
Kerala Kaumudi Online
Friday, 04 September 2026 9.25 PM IST

'കാണാൻ കൊതിയാകുന്നു' എന്ന ഒറ്റ മെസേജ്; പിറ്റേന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ അച്ഛൻ

daughter-father
ഇൻസ്റ്റഗ്രാമിലൂടെ യുവതി പങ്കുവച്ച ദൃശ്യങ്ങളിൽ നിന്നും

ന്യൂഡൽഹി: 'അച്ഛനെ മിസ് ചെയ്യുന്നു' എന്ന മകളുടെ സന്ദേശം. പിറ്റേന്ന് വാതിൽ തുറന്നപ്പോൾ മുന്നിൽ അച്ഛൻ. മകളെ കാണാൻ 14 മണിക്കൂർ യാത്ര ചെയ്‌തെത്തിയ അച്ഛന്റെ സനേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞ ദിവസം രാത്രി അച്ഛനെ ഓർക്കുന്നുവെന്നും കാണാൻ ആഗ്രഹമുണ്ടെന്നും യുവതി സന്ദേശമയച്ചിരുന്നു. എന്നാൽ, പിറ്റേന്ന് രാവിലെ വാതിൽ തുറന്നപ്പോൾ ബാഗുമായി അച്ഛൻ മുന്നിൽ നിൽക്കുന്നതാണ് കണ്ടത്. ഇൻസ്റ്റഗ്രാമിലൂടെ യുവതി തന്നെയാണ് അച്ഛന്റെ അപ്രതീക്ഷിത സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചത്.

14 മണിക്കൂർ യാത്ര ചെയ്തായിരുന്നു മകളുടെ അരികിലേക്ക് പിതാവ് എത്തിയത്. മകളോടൊപ്പം എട്ട് മണിക്കൂർ ചെലവഴിച്ച ശേഷം വീണ്ടും 14 മണിക്കൂർ യാത്ര ചെയ്ത് മടങ്ങുകയും ചെയ്തു. ജോലി തിരക്കുകൾ ഉണ്ടായിരുന്നിട്ടും അതെല്ലാം ഫോണിൽ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു യാത്രയും കൂടിക്കാഴ്ചയും.

മകളോടൊപ്പമുണ്ടായിരുന്ന ചുരുങ്ങിയ സമയത്തിനിടെ പിതാവ് വീട്ടിലെ പാത്രങ്ങൾ കഴുകി വൃത്തിയാക്കുകയും, പുറത്തേക്ക് കൊണ്ടുപോയി ഇഷ്ടഭക്ഷണം വാങ്ങി നൽകുകയും ചെയ്തു. മടങ്ങുന്നതിന് മുമ്പ് സന്തോഷമായി ഇരിക്കണമെന്നും താൻ എപ്പോഴും അവൾക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം മകളോട് പറഞ്ഞു. താൻ ആവശ്യപ്പെട്ടതുകൊണ്ടല്ല പിതാവ് എത്തിയതെന്നും, ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് ഓർമിപ്പിക്കാനാണ് അദ്ദേഹം വന്നതെന്നും യുവതി പറഞ്ഞു.

'അച്ഛനെ കാണണമെന്ന് പറഞ്ഞു, അദ്ദേഹം വന്നു. 14 മണിക്കൂർ യാത്ര ചെയ്തു. ഒരു ദിവസം എനിക്കൊപ്പം ചെലവഴിച്ചു. ഞാൻ പറയാതെ തന്നെ ഒരുപാട് ചെറിയ കാര്യങ്ങൾ ചെയ്തു' എന്നായിരുന്നു യുവതിയുടെ കുറിപ്പ്. മാതാപിതാക്കൾ തങ്ങൾ എപ്പോഴും മക്കൾക്കൊപ്പമുണ്ടെന്ന് പലപ്പോഴും വാക്കുകളിലൂടെ പറയാറില്ല. പകരം, ആവശ്യമുള്ളപ്പോൾ അവർ ഒപ്പമെത്തും. അതുമാത്രം മതി, തങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ലെന്ന് മക്കളെ ഓർമിപ്പിക്കാൻ' — യുവതി കുറിച്ചു.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് പിതാവിന്റെ സനേഹത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. അച്ഛൻ അച്ഛനായിരിക്കുന്നതേയുള്ളൂ എന്നാണ് ഒരാളുടെ പ്രതികരണം. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്റെ അച്ഛനും ഇതുപോലെ ചെയ്തിട്ടുണ്ടെന്ന് മറ്റൊരാൾ കുറിച്ചു. അച്ഛനും മകളും തമ്മിലുള്ള മനോഹരമായ സനേഹത്തിന്റെ ഹൃദയസ്പർശിയായ ഉദാഹരണമായാണ് നിരവധി പേർ വീഡിയോയെ വിശേഷിപ്പിച്ചത്.

English Summary

A daughter’s simple message saying she missed her father led to a heartwarming surprise the next morning. Her father travelled for 14 hours to meet her and spent eight hours with her before making the 14-hour journey back.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OFFBEAT, LATESTNEWS, VIRALNEWS, FATHER, DAUGHTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360