SignIn
Kerala Kaumudi Online
Friday, 11 September 2026 8.33 AM IST

ഷെയ്ഖ് ഹസീനയുടെ മകൾ ഡബ്ല്യു.എച്ച്.ഒയിൽ നിന്ന് രാജിവച്ചു

d

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൾ സൈമ വാസേദ് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) തെക്കു - കിഴക്കൻ ഏഷ്യൻ മേഖലാ ഡയറക്ടർ സ്ഥാനം രാജിവച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെ തുടർന്നാണിത്. വിദ്യാഭ്യാസ യോഗ്യതയെ പറ്റി വ്യാജരേഖ ചമയ്ക്കൽ,​ ഔദ്യോഗിക യാത്രയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് എന്നിവ ആരോപിച്ച് ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമ്മിഷനും ഡബ്ല്യു.എച്ച്.ഒയും സൈമയ്ക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360