
മനില: പടിഞ്ഞാറൻ ഫിലിപ്പീൻസിൽ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. 87 പേരെ കാണാതായി. 43 പേരെ രക്ഷിച്ചു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6ന് പലവാൻ പ്രവിശ്യയിലെ കോറോണിന് 2 കിലോമീറ്റർ അകലെ കടലിലായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എം.വി ജൂൺ ആസ്റ്റർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്ത് നിന്നാണ് തീപടർന്നതെന്ന് കരുതുന്നു. സൈന്യത്തിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |