SignIn
Kerala Kaumudi Online
Monday, 14 September 2026 8.44 AM IST

അൽ ക്വഇദയുമായി ബന്ധം: 19കാരൻ  അറസ്റ്റിൽ

d

ലക്‌നൗ: ഉത്തർപ്രദേശിൽ ഭീകരസംഘടനയായ അൽ ക്വഇദയുമായി ബന്ധമുണ്ടെന്നു കരുതുന്ന 19കാരൻ അറസ്റ്റിൽ. അസംഗഢിലെ ചിതാര മഹമൂദ്പൂർ സ്വദേശിയായ മുഹമ്മദ് നബീലാണ് പിടിയിലായത്. ഇയാൾ യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചെന്നും വാട്സ്ആപ്പ് വഴി ആശയങ്ങൾ പ്രചരിപ്പിച്ചെന്നും എ.ടി.എസ് അറിയിച്ചു. അസംഗഢിൽ നിന്നാണ് ഇയാളെ പിടികൂടിയത്. 'ഫ്‌ളൈയിം ഒഫ് വാർ" എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇയാൾ അംഗമായിരുന്നു. ബംഗ്ലാദേശ്, മ്യാൻമർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ആശയവിനിമയത്തിന് ചില കോഡുഭാഷകളാണ് ഉപയോഗിച്ചിരുന്നത്. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട വീഡിയോകളും അൽ ക്വ ഇദ നേതാക്കളുടെ വീഡിയോകളും സന്ദേശങ്ങളും ഗ്രൂപ്പിൽ പങ്കുവച്ചിരുന്നതായും എ.ടി.എസ് കണ്ടെത്തി. അന്വേഷണം തുടരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360