
മോസ്‌കോ: യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന നിരന്തര സമാധാന ശ്രമങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സമാധാനപരമായ പരിഹാരം കണ്ടെത്താൻ മോദിയുടെ പക്കൽ വളരെ മികച്ച ആശയങ്ങൾ ഉണ്ടെന്ന് മോസ്കോയിൽ നടന്ന പൊതുപരിപാടിയിൽ പുട്ടിൻ പറഞ്ഞു. മോദിയുമായി അടുത്ത വ്യക്തിബന്ധമുണ്ടെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം എപ്പോഴും ഉന്നയിക്കാറുണ്ടെന്നും പുട്ടിൻ വ്യക്തമാക്കി. മോദിയുടെ ഇടപെടലുകൾക്ക് പുട്ടിൻ നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |