
അബുദാബി: ഫ്ലൈ ദുബായ് വിമാനത്തിലെ ആക്രമണം ഭീകരപ്രവർത്തനമാണെന്ന് യു.എ.ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് അൻവർ ഗാർഗാഷ്. യു.എ.ഇയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആദ്യമായാണ് ഈ ആക്രമണത്തെ ഭീകരവാദമാണെന്ന തരത്തിൽ പരസ്യ പ്രസ്താവന നടത്തുന്നത്.
അക്രമി ഒമാനി സഹ പൈലറ്റിന് ഭീകരഗ്രൂപ്പുകളുമായോ ഇറാൻ അടക്കം ഏതെങ്കിലും വിദേശ രാജ്യവുമായ ബന്ധമുണ്ടോ എന്ന് യു.എ.ഇ അന്വേഷിച്ചുവരികയാണ്. ഇയാളെ സൗദി അറേബ്യ യു.എ.ഇയ്ക്ക് കൈമാറി. പ്രതിയെ വിട്ടുകിട്ടാൻ ഇസ്രയേൽ ശ്രമിക്കുന്നുണ്ട്. തെളിവില്ലാത്തതിനാൽ ഇറാന് പങ്കുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് ഇസ്രയേലിന്റെ പ്രതികരണം.
പ്രതിയുടെ പേരടക്കം വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. പ്രതി മതപരമായ തീവ്ര ആശയങ്ങൾക്ക് അടിമയും ജൂതവിരോധിയും ആയിരുന്നെന്ന് സഹപ്രവർത്തകരിൽ നിന്ന് ആരോപണം ഉയരുന്നുണ്ട്. ബുധനാഴ്ച പുലർച്ചെയാണ് യാത്രാമദ്ധ്യേ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച് ദുബായ് - ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനം തകർക്കാൻ സഹ പൈലറ്റ് ശ്രമിച്ചത്.
# വന്നത് മരണം
ഉറപ്പിച്ച്
കോക്പിറ്റിൽ യാത്രക്കാരും ക്രൂ അംഗങ്ങളുമായും ഏറ്റുമുട്ടുന്നതിനിടെ 'തന്നെ കൊല്ലൂ" എന്ന് പ്രതി ആവശ്യപ്പെട്ടു. മരണം ഉറപ്പിച്ച് വന്ന ഇയാളുടെ ലക്ഷ്യം വിമാനം തകർക്കുകയായിരുന്നു എന്ന് ഇസ്രയേലി ഉദ്യോഗസ്ഥർ
യു.എ.ഇയുമായുള്ള തങ്ങളുടെ നയതന്ത്ര ബന്ധം തകർക്കാൻ വേണ്ടി ആവിഷ്കരിച്ച വിദേശ പദ്ധതിയുടെ ഭാഗമാണോ ഇതെന്നും ഇസ്രയേൽ സംശയിക്കുന്നു
# ' ഇറാനെങ്കിൽ
തിരിച്ചടി'
ആക്രമണത്തിന് ഇറാൻ ബന്ധമുണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അങ്ങനെയാണെന്ന് തെളിഞ്ഞാൽ ശക്തമായ പ്രഹരമേൽപ്പിക്കുമെന്ന് മുന്നറിയിപ്പും നൽകി. സഹ പൈലറ്റ് ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ ഏജന്റാണോ എന്നും ട്രംപിന് സംശയമുണ്ട്.
# ഇസ്രയേൽ - യു.എ.ഇ
'നാടകം' : ഇറാൻ
ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ചേർന്ന് ആസൂത്രണം ചെയ്ത 'നാടകം ' എന്ന് ഇറാൻ. സുരക്ഷാ പ്രതിസന്ധി സൃഷ്ടിക്കാനും തങ്ങളെ കുറ്റക്കാരാക്കാനും കെട്ടിച്ചമച്ച സംഭവമാണിതെന്ന് ഇറാനിയൻ മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും പ്രചരിപ്പിക്കുന്നു. ഇസ്രയേൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഈമാസം അവസാനം നടക്കാനിരിക്കെ ആഭ്യന്തര വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണെന്നും ആരോപിക്കുന്നു. വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇസ്രയേൽ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |