SignIn
Kerala Kaumudi Online
Saturday, 03 October 2026 8.36 AM IST

ഫ്രാൻസിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തം

d

പാരീസ്: ഫ്രാൻസിൽ പഠനം സ്തംഭിപ്പിച്ച് ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം. സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ സെപ്തംബർ 21ന് പാരീസിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയ പ്രതിഷേധങ്ങൾ വിവിധ യൂണിയനുകൾ ഏറ്റെടുത്തതോടെ രാജ്യവ്യാപകമായി ആളിപ്പടർന്നിരിക്കുകയാണ്.

തെരുവിൽ പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടിയതോടെ ഇന്നലെ 400 ഓളം സ്കൂളുകൾ അടച്ചു. ഏതാനും സ്കൂളുകളുടെ കവാടം തീവച്ച് നശിപ്പിച്ചു. അക്രമാസക്തരായ വിദ്യാർത്ഥികളെ നേരിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

അദ്ധ്യാപക ക്ഷാമം, തിങ്ങിനിറഞ്ഞ ക്ലാസ് മുറികൾ, മോശം അടിസ്ഥാന സൗകര്യങ്ങൾ, നീണ്ട പാഠ്യ സമയക്രമങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. ഇതുവരെ 2,000 ത്തിലേറെ പേർ അറസ്റ്റിലായി. പൊലീസുകാർ അടക്കം 400 ഓളം പേർക്ക് പരിക്കേറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360