SignIn
Kerala Kaumudi Online
Monday, 05 October 2026 2.59 AM IST

ഫ്ലൈ ദുബായ് അക്രമിയെ വാഴ്‌ത്തി അൽ ക്വഇദ, # വിമാനങ്ങൾ തകർക്കാൻ ആഹ്വാനം

a

അബുദാബി: ദുബായ് - ടെൽ അവീവ് ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ പ്രശംസിച്ച് ഭീകര സംഘടനയായ അൽ ക്വഇദ. അക്രമിയായ ഒമാനി സഹ പൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ (29) പ്രവൃത്തിയെ വീരോചിതമായി വാഴ്ത്തി. യു.എസിനെയും ഇസ്രയേലിനെയും ലക്ഷ്യമിട്ട് വിമാനങ്ങളിൽ സമാന ആക്രമണം നടത്താൻ അനുയായികളോട് ആഹ്വാനവും ചെയ്തു.

2001ൽ യു.എസിൽ തങ്ങൾ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണവുമായാണ് ഫ്ലൈ ദുബായ് സംഭവത്തെ അൽ ക്വഇദ താരതമ്യപ്പെടുത്തിയത്. വാണിജ്യ വിമാനങ്ങൾ സുരക്ഷിതമല്ലെന്നും ഹമാം വിമാനം തകർത്തിരുന്നെങ്കിൽ മേഖലയിലെ അധികാര സമവാക്യങ്ങൾ മാറിമറിഞ്ഞേനെ എന്നും അൽ ക്വഇദ അവകാശപ്പെട്ടു. അനുഭാവികൾ പുറത്തിറക്കുന്ന 'അൽ - ബായൻ' വാരികയിലെ എഡിറ്റോറിയലിലാണ് ഔദ്യോഗിക പ്രതികരണം.

ബുധനാഴ്ച പുലർച്ചെയാണ് യാത്രാമദ്ധ്യേ ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനം തകർക്കാൻ ഹമാം ശ്രമിച്ചത്. ഹമാം നിലവിൽ യു.എ.ഇയുടെ കസ്റ്റഡിയിലാണ്.

# പിന്നിൽ ആര് ?

 ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ ക്വഇദ ഏറ്റെടുത്തിട്ടില്ല. ഹമാം ഒറ്റയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണോ, അതോ ഭീകര ശൃംഖലയുടെ പദ്ധതിയാണോ എന്നതിന് ഉത്തരം ലഭിക്കണം

 അൽ ക്വഇദ ആശയങ്ങളിൽ പ്രചോദനം ഉൾക്കൊണ്ട ഹമാം സോഷ്യൽ മീഡിയയിൽ ഭീകരവാദ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്തിരുന്നു

 വിമാനം തകർക്കുക തന്നെയായിരുന്നു ഉദ്ദേശ്യമെന്നും മരണത്തെ ഭയമില്ലെന്നും ഇയാൾ സമ്മതിച്ചു

# സ്റ്റുഡന്റ് വിസയിൽ

ഓസ്ട്രേലിയയിൽ എത്തി


ഹമാമിനെതിരെ ഓസ്ട്രേലിയയും അന്വേഷണം തുടങ്ങി. 2014ൽ സ്റ്റുഡന്റ് വിസയിൽ മെൽബണിലെത്തിയിരുന്നു. 2019ൽ വിസ റദ്ദാക്കിയതോടെ രാജ്യംവിടുകയായിരുന്നു. ബക്കിംഗ്‌ഹാംഷെയർ ന്യൂ യൂണിവേഴ്സിറ്റിയിൽ ഏവിയേഷൻ പഠനം നടത്തിയതിനാൽ യു.കെയും അന്വേഷണം ആരംഭിച്ചു.

പ്രാ​​​ർ​​​ത്ഥി​​​ക്കാ​​​ൻ​​​ ​​​പോയ
സ​​​ഹ​​​പൈ​​​ല​​​റ്റ് ​​​ആ​​​ക്ര​​​മി​​​ച്ചു


​​​ ​​​പ്രാ​​​ർ​​​ത്ഥി​​​ക്കാ​​​ൻ​​​ ​​​സീ​​​റ്റി​​​ന് ​​​പി​​​ന്നി​​​ലേ​​​ക്ക് ​​​പോ​​​യ​​​ ​​​സ​​​ഹ​​​പൈ​​​ല​​​റ്റ് ​​​ത​​​ല​​​യ്ക്ക് ​​​പി​​​ന്നി​​​ൽ​​​ ​​​പ്ര​​​ഹ​​​രി​​​ച്ചെ​​​ന്ന് ​​​സ്മി​​​ത് ​​​നെ​​​ത​​​ന്യാ​​​ഹു​​​വി​​​നോ​​​ട് ​​​വെ​​​ളി​​​പ്പെ​​​ടു​​​ത്തി
​​​ ​​​ക​​​ണ്ണി​​​ൽ​​​ ​​​ഇ​​​രു​​​ട്ടു​​​ ​​​ക​​​യ​​​റി.​​​ ​​​വി​​​മാ​​​നം​​​ ​​​താ​​​ഴേ​​​ക്ക് ​​​പ​​​തി​​​ക്കാ​​​ൻ​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​ഓ​​​ർ​​​മ്മ​​​ ​​​മ​​​റ​​​യും​​​മു​​​മ്പേ,​​​ ​​​കോ​​​ക്ക്പി​​​റ്റി​​​ന്റെ​​​ ​​​വാ​​​തി​​​ൽ​​​ ​​​തു​​​റ​​​ന്നെ​​​ങ്കി​​​ലും​​​ ​​​അ​​​യാ​​​ൾ​​​ ​​​ത​​​ള്ളി​​​മാറ്റി​​​ ​​​വാ​​​തി​​​ൽ​​​ ​​​അ​​​ട​​​ച്ചു
​​​ ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ ​​​നി​​​ല​​​വി​​​ളി​​​ക്കു​​​ന്ന​​​ത് ​​​കേ​​​ട്ടു.​​​ ​​​അ​​​യാ​​​ൾ​​​ ​​​വീ​​​ണ്ടും​​​ ​​​ആ​​​ക്ര​​​മി​​​ച്ച​​​തോ​​​ടെ​​​ ​​​നി​​​ല​​​ത്ത് ​​​വീ​​​ണെ​​​ങ്കി​​​ലും​​​ ​​​സ​​​ർ​​​വ​​​ശ​​​ക്തി​​​യു​​​മെ​​​ടു​​​ത്ത് ​​​വാ​​​തി​​​ലി​​​ന്റെ​​​ ​​​അ​​​ടു​​​ത്തെ​​​ത്തി​​​ ​​​നോ​​​ബ് ​​​തി​​​രി​​​ച്ചു.​​​ ​​​അ​​​തോ​​​ടെ​​​ ​​​യാ​​​ത്ര​​​ക്കാ​​​ർ​​​ ​​​ഉ​​​ള്ളി​​​ലേ​​​ക്ക് ​​​ക​​​ട​​​ന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360