
പനാമ സിറ്റി: മദ്ധ്യ അമേരിക്കൻ രാജ്യമായ പനാമയിൽ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടം. 27 പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി. ഹെരേര, ലോസ് സാന്റോസ്, വെരാഗ്വാസ് പ്രവിശ്യകളിൽ കെട്ടിടങ്ങൾക്കും റോഡുകൾക്കും നാശനഷ്ടമുണ്ടായി. വൈദ്യുതി വിതരണം താറുമാറായി. പനാമ സിറ്റിയിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും കാര്യമായ നാശനഷ്ടമില്ല. തെക്കൻ പനാമയിലെ അസ്വേറോ ഉപദ്വീപിലെ ജനസാന്ദ്രത കുറഞ്ഞ മേഖലയിൽ ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 100 ലേറെ തുടർ ചലനങ്ങളും മേഖലയിലുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |