SignIn
Kerala Kaumudi Online
Friday, 25 September 2026 1.15 PM IST

ഫ്രഞ്ച് നടൻ ജീൻപോൾ ബെൽമോണ്ടോ വിടവാങ്ങി

gfg

പാരിസ്: ഫ്രഞ്ച് സിനിമാലോകത്ത് അരനൂറ്റാണ്ടോളം സ്വതസിദ്ധമായ പുഞ്ചിരിയുമായി നിറഞ്ഞാടിയ ലോകപ്രശസ്ത അഭിനേതാവ് ജീൻ പോൾ ബെൽമോണ്ടോ (88) വിടവാങ്ങി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാരീസിലെ വീട്ടിലായിരുന്നു അന്ത്യം. 1950കളിൽ ഫ്രാൻസിലെ നവതരംഗസിനിമയുടെ അഭിവാജ്യ ഘടകമായിരുന്നു അദ്ദേഹം. അപകടകരമായ സംഘട്ടനരംഗങ്ങൾ ഡ്യൂപ്പില്ലാതെ ചെയ്ത് ആക്ഷൻ ഹീറോയായും നർമ്മരംഗങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് കോമഡി താരമായും തിളങ്ങി.

പ്രശസ്ത ശില്പി പോൾ ബെൽമോണ്ടോയുടെ മകനാണ്. 1956ൽ പുറത്തിറങ്ങിയ മൊലീറായിരുന്നു ആദ്യ ചിത്രം. 1960ലെ ബ്രെത്ത്‌ലെസ് എന്ന സിനിമയിലൂടെ ലോക ശ്രദ്ധ നേടി. ഫുട്ബാൾ താരമായ ജീൻ, പഠനത്തിന് ശേഷമുള്ള നിർബന്ധിത സൈനിക സേവനത്തിന് ശേഷം തിയേറ്റർ രംഗത്ത് സജീവമായി. ഷാർലെറ്റ് ആൻഡ് ദ ബോയ് ഫ്രണ്ട്, ആൻ ഏഞ്ചൽ ഓൺ വീൽസ്, ദ മാൻ ഫ്രം റിയോ, ദ തീഫ് ഓഫ് പാരിസ്, ഹോൾഡ് അപ്പ്, മിസിസിപ്പി മെർമെയ്ഡ്,​ ലവ് ഇസ് എ ഫണി തിങ് എന്നീ ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു. ഐറ്റിനെറി ഒഫ് എ സ്‌പോയിൽഡ് ചൈൽഡ് എന്ന ചിത്രത്തിന് ഫ്രാൻസിലെ സിനിമാരംഗത്തെ ഏറ്റവും വലിയ ബഹുമതിയായ സീസർ പുരസ്കാരം ലഭിച്ചെങ്കിലും ജീൻ സ്വീകരിച്ചില്ല. ലോസാഞ്ചലസ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ,​ കാൻസ് ഫിലിം ഫെസ്റ്റിവൽ ,​ വെനീസ് ഫെസ്റ്റിവൽ എന്നിവ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നല്കി ആദരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360