
വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ മൂന്ന് മാദ്ധ്യമ സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടും വകവയ്ക്കാതെ യു.എസ് ഭരണകൂടം. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നെന്ന് കാട്ടി കഴിഞ്ഞ ആഴ്ചയാണ് സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാദ്ധ്യമങ്ങളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വിലക്കിയത്. എന്നാൽ ഇന്നലെ, ട്രംപിന്റെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ യു.എസ് ഫെഡറൽ കോടതി, ഉത്തരവ് 14 ദിവസത്തേക്ക് തടഞ്ഞു. വിധിക്ക് ശേഷവും തങ്ങളെ വൈറ്റ് ഹൗസിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന് വിലക്ക് നേരിട്ട മാദ്ധ്യമങ്ങൾ ആരോപിച്ചു. അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ചിലരുടെ മാദ്ധ്യമ പാസുകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി മാദ്ധ്യമങ്ങൾ കോടതിയെ സമീപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |