SignIn
Kerala Kaumudi Online
Friday, 25 September 2026 8.38 AM IST

യു.എസിന് ഷീയുടെ സമ്മാനം പാണ്ട

d

വാഷിംഗ്ടൺ: യു.എസിലെ അറ്റ്ലാന്റ മൃഗശാലയ്ക്ക് രണ്ട് ജയന്റ് പാണ്ടകളെ സമ്മാനിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. യു.എസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഷീ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പിംഗ് പിംഗ്,​ ഫു ഷുവാങ്ങ് എന്നീ പാണ്ടകൾ വൈകാതെ മൃഗശാലയിൽ എത്തും. ചൈനയ്ക്കും യു.എസിനും ഇടയിലെ സമാധാനത്തിന്റെ ദൂതനാണ് പാണ്ടയെന്ന് ഷീ പറഞ്ഞു. അറ്റ്ലാന്റ മൃഗശാലയിൽ 1999 മുതൽ 2024 വരെ ചൈനീസ് പാണ്ടകളുണ്ടായിരുന്നു.

സൗഹൃത്തിന്റെ അടയാളമായി രാജ്യങ്ങൾക്ക് പാണ്ടകളെ സമ്മാനിക്കുന്ന ചൈനയുടെ നയം ' പാണ്ട നയതന്ത്രം" എന്നാണ് അറിയപ്പെടുന്നത്. ചൈനയിൽ മാത്രം സ്വാഭാവികമായി കാണപ്പെടുന്ന ജീവികളാണ് പാണ്ടകൾ. 1941 മുതൽ 1984 വരെ ചൈനീസ് സർക്കാർ പാണ്ടകളെ മറ്റ് രാജ്യങ്ങൾക്ക് സമ്മാനമായി നൽകിയിരുന്നു. 1984ന് ശേഷം നിശ്ചിത കാലയളവിലേക്ക് പാട്ടത്തിന് നൽകുന്നു.

1972ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സണിന്റെ ചൈനീസ് സന്ദർശനത്തിന് പിന്നാലെയാണ് യു.എസിലേക്ക് പാണ്ടകളെ ചൈന പാട്ടത്തിന് നൽകിത്തുടങ്ങിയത്. അതിന് മുന്നേ സമ്മാനമായി നൽകിയിട്ടുണ്ട്. 2024ൽ വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ സൂവിലേക്കും സാൻ ഡിയാഗോ മൃഗശാലയിലേക്കും രണ്ട് വീതം പാണ്ടകളെ ചൈന നൽകിയിരുന്നു.

ഏകദേശം 1,860 ജയന്റ് പാണ്ടകളാണ് ലോകത്ത് സ്വാഭാവിക ആവാസ വ്യവസ്ഥയിൽ അവശേഷിക്കുന്നത്. ഏകദേശം 600 എണ്ണം വിവിധ പാണ്ട സെന്ററുകളിലും മൃഗശാലകളിലും പാർക്കുകളിലുമായി ജീവിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360