SignIn
Kerala Kaumudi Online
Thursday, 25 June 2026 3.56 PM IST

ശിവഭഗവാന് ഏറ്റവും ഇഷ്ടമുള്ള മരം; ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് പാത്രമാകും

lord-shiva

ദേവന്മാരുടെ ദേവനായ പരമശിവന് ഏറ്റവും പ്രിയപ്പെട്ട മരമാണ് കൂവളം. പല ക്ഷേത്രങ്ങളിലും ശിവഭഗവാന് കൂവള മാല ചാർത്താറുണ്ട്. ശിവന്റെ ഇഷ്ടവൃക്ഷമായതിനാൽ ശിവദ്രുമം എന്നും കൂവളം അറിയപ്പെടാറുണ്ട്. ശിവരാത്രി നാളിൽ കൂവളമാല ശിവലിംഗത്തിൽ ചാർത്തുന്നത് സർവഐശ്വര്യങ്ങൾ പ്രദാനം ചെയ്യും.

വീടിന്റെ തെക്ക് ഭാഗത്തോ പടി‌ഞ്ഞാറ് ഭാഗത്തോ ആണ് കൂവളം നടേണ്ടത്. ശാരീരിക - മാനസിക രോഗങ്ങളെ വേരോടെ നശിപ്പിക്കാനുള്ള കഴിവ് ഇതിനുണ്ട്. കൂവളം വീട്ടുമുറ്റത്ത് നട്ടുപിടിപ്പിക്കുന്നത് ഐശ്വര്യം വർദ്ധിക്കുന്നതിന് സഹായിക്കും. കൂവളം വീട്ടുമുറ്റത്തുണ്ടെങ്കിൽ ദാരിദ്ര്യം വരില്ലെന്നാണ് വിശ്വാസം. നിരവധി ഔഷധങ്ങളുണ്ടാക്കാനും കൂവള ഇല ഉപയോഗിക്കാറുണ്ട്.കൂവളം നട്ടാൽ അശ്വമേധയാഗം, ആയിരം പേർക്ക് അന്നദാനം, ഗംഗാസ്‌നാനം, കാശി ദർശനം എന്നിവ ചെയ്ത ഫലമുണ്ടാകുമെന്നും ജ്യോതിഷ ആചാര്യന്മാർ പറയുന്നു.

അമാവാസി, പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ കൂവളത്തെയും സ്വാധീനിക്കുമെന്നാണ് വിശ്വാസം. ആയതിനാൽ ഈ ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാനോ ഔഷധത്തിനായും മറ്റും ഉപയോഗിക്കാനോ പാടില്ല. മാസപ്പിറവി, അഷ്ടമി, നവമി, ചതുർത്ഥി, തിങ്കളാഴ്‌ച ദിവസങ്ങളിലും കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപമുണ്ടാകുമെന്നാണ് വിശ്വാസം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LORD SHIVA, SHIVA BHAGAWAN, KOOVALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY