SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.58 PM IST

ഈ നാളുകാർക്ക് നാളെ ശുക്രനുദിക്കും; ധനലാഭം, എല്ലാ രംഗങ്ങളിലും കാര്യവിജയം

-astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91-9633721128, ഇ-മെയിൽ: samkhiyarathnam@gmail.com.

2026 ഏപ്രിൽ 12 - 1201 മീനം 29 ഞായറാഴ്ച . ( 22 നാഴിക 16 വിനാഴിക വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം) [ നവമി തിഥി 48 നാഴിക 23 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി മുതൽ 6 മണി വരെ )


അശ്വതി: ഏത് കാര്യത്തിലും വളരെ ശ്രദ്ധയും സൂക്ഷ്മതയും നിർബന്ധമായി പുലർത്തണം, കള്ളന്മാരെക്കൊണ്ട് നാശനഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, സാമ്പത്തിക ബാധ്യതകൾ കൂടുന്നതിന് യോഗമുണ്ട്, അയൽക്കാരുമായി കലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്.

ഭരണി: സര്‍ക്കാര്‍ ജോലിയിൽ ഉള്ളവർക്ക് പലവിധ പ്രതിസന്ധികൾ നേരിടേണ്ടി വരും, ശത്രുക്കളിൽ നിന്നും പ്രതികൂല നീക്കങ്ങൾ ഉണ്ടായേക്കും, അപകടങ്ങൾക്കും സാദ്ധ്യതയുണ്ട് അതിനാൽ നല്ല ശ്രദ്ധ വേണം, മേലുദ്യോഗസ്ഥരിൽ നിന്ന് തിരിച്ചടികൾ ഉണ്ടായേക്കും സൂക്ഷിക്കുക.

കാര്‍ത്തിക: ആര്‍ഭാട വസ്തുക്കളോട് താൽപര്യം വര്‍ദ്ധിക്കും, ചിലവ് വര്‍ദ്ധിക്കാതെ ശ്രദ്ധിക്കണം, നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണകരമായ അവസ്ഥ പ്രതീക്ഷിക്കാം, സുഹൃത്തുക്കളിൽ നിന്നും മികച്ച സഹകരണം പ്രതീക്ഷിക്കാം.

രോഹിണി: യാത്രകളിലൂടെ ലാഭങ്ങളുണ്ടാകും, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്, ഔദ്യോഗിക മേഖലയിൽ ഉള്ള അനിശ്ചിത അവസ്ഥകൾ നീങ്ങും, വിദ്യാഭ്യാസപരമായും തൊഴില്‍പരമായും നേട്ടങ്ങൾ കൈവരിക്കും.

മകയിരം: കൂട്ടുകച്ചവടത്തിൽ ഉയര്‍ച്ച കാണുന്നു. തൊഴിലന്വേഷകർക്ക് അനുകൂല ഫലം, ബന്ധുജന സഹായം വഴി പെട്ടെന്നുള്ള കാര്യസാധ്യം ഉണ്ടാകും, വിവാഹ ആലോചകൾ തീരുമാനത്തിൽ എത്തും, വരുമാനം കൂടുകയും ചിലവ് കുറയുന്നതിനും സാദ്ധ്യതയുണ്ട്.

തിരുവാതിര: കരാര്‍ തൊഴിലിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും, ജീവിത പങ്കാളിക്ക് ജോലി ലഭിക്കാൻ ഇടയുണ്ട്, അന്യനാട്ടിൽ ജീവിക്കുന്ന ബന്ധുക്കളിൽ നിന്നും ധനസഹായത്തിന് സാദ്ധ്യതയുണ്ട്, കുടുംബതർക്കങ്ങൾ തീര്‍പ്പാക്കുന്നതിൽ ഇടപെടലുകൾ നടത്തും.

പുണര്‍തം: ഏറ്റെടുത്ത ജോലികൾ പൂര്‍ത്തീകരിക്കാനാകും, സന്താനങ്ങൾ വഴി നേട്ടങ്ങൾ, നടപ്പാകില്ലെന്നു കരുതിയിരുന്ന കാര്യങ്ങൾ സാധിക്കും, ഉദ്യോഗത്തിലുള്ള അനിഷ്ടാവസ്ഥകൾ പരിഹരിക്കും, അവിവാഹിതർക്ക് ജീവിത പങ്കാളിയെ കണ്ടെത്താനാകും, കച്ചവടം വര്‍ദ്ധിക്കും.

പൂയം: സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം, ബന്ധുജന ഗുണം വർദ്ധിക്കും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും, വിവാഹയോഗം, വാഹനയോഗം എന്നിയ്ക്ക് അനുകൂല സമയമാണ്.

ആയില്യം: പൂർവിക സ്വത്തു ലഭിക്കുവാൻ യോഗം, സന്താനത്തിന് ഉന്നത പഠനത്തിനും വിവാഹത്തിനുമുള്ള യോഗമുണ്ട്. വിദേശത്ത് ജോലിക്ക് സാദ്ധ്യത കാണുന്നു, അവ്യക്തതയുള്ള പണമിടപാടിൽ നിന്നും തീർത്തും പിന്മാറണം, കര്‍മ്മ രംഗത്ത് അഴിച്ചു പണികൾ ആവശ്യമായി വരും.

മകം: മേലുദ്യോഗസ്ഥരുടെ അപ്രീതി ഉണ്ടാകാതെ ശ്രദ്ധിക്കണം. തൊഴിൽ പരമായി നഷ്ടങ്ങൾ ഉണ്ടായേക്കും, ധനം കടം വാങ്ങാനുള്ള സാദ്ധ്യതയുണ്ട്, ശിക്ഷാ നടപടികൾ നേരിടാൻ സാദ്ധ്യത, എടുത്തു ചാട്ടവും കുറ്റം പറച്ചിലും വിനയായി മാറും, വീട്ടിലോ സ്ഥാപനത്തിലോ മോഷണ ശ്രമം ഉണ്ടാകാം.

പൂരം: അപകടങ്ങളോ അപവാദങ്ങളോ ഉണ്ടാകാൻ യോഗം കാണുന്നു, കൂട്ടുസംരംഭങ്ങളിൽ നിന്നും നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, ബിസിനസിൽ തര്‍ക്കങ്ങളുണ്ടാകും അവയെല്ലാം ഉടനടി പരിഹരിക്കണം, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, സംസാരം വളരെയധികം നിയന്ത്രിക്കണം.

ഉത്രം: നിശ്ചയം വരെ എത്തിയ വിവാഹ ബന്ധത്തിൽ ചില തടസ്സങ്ങൾക്ക് സാദ്ധ്യത ഉണ്ട് അതിനാൽ ശ്രദ്ധിക്കണം, പ്രായോഗിക ബുദ്ധി കുറയാൻ സാദ്ധ്യതയുണ്ട്. പിടിവാശി വര്‍ദ്ധിക്കും, അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവര്‍ക്ക് സ്ഥാനം നഷ്ടം സംഭവിക്കും.

അത്തം: ബന്ധുവിയോഗം ഉണ്ടാകും, ലോൺ എടുക്കുന്നതിനോ അല്ലെങ്കിൽ എന്തെങ്കിലും തരത്തിൽ കടം വാങ്ങുന്നതിനോ സാഹചര്യം ഉണ്ടാകും, വളര്‍ത്തു മൃഗങ്ങൾ, വാഹനങ്ങൾ എന്നിവ വാങ്ങിക്കുന്നതിന് അവസരം ഉണ്ടാകും, സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം.

ചിത്തിര: വിനോദയാത്രകൾ ആകാമെങ്കിലും വാഹന ഉപയോഗം നിർബന്ധമായിട്ടും ഒഴിവാക്കണം, അനാവശ്യമായ യാത്രകളും ചെലവുകളും വര്‍ദ്ധിക്കും, രോഗങ്ങൾക്കും സാദ്ധ്യതയുണ്ട്, ഭാര്യാ ഗൃഹത്തിൽ നിന്നും ധനപരമായ സഹായങ്ങൾ ഉണ്ടാകും.

ചോതി: കർമ്മ മേഖലയിലും സാങ്കേതിക രംഗത്തും വിജയം നേടാനാകും, അന്നലാഭം, ധനലാഭം എന്നിവ പ്രതീക്ഷിക്കാം, തര്‍ക്കങ്ങൾ പരിഹരിച്ച് അവകാശങ്ങൾ നേടിയെടുക്കും, പ്രണയസാഫല്യം ലഭിക്കും, നല്ല സുഹൃത്തുക്കളുടെ സഹായം ലഭിക്കും.

വിശാഖം: കൃഷി, പാചകം, യാത്ര, കരകൗശല വസ്തുക്കൾ എന്നിവയിൽ താൽപര്യം കൂടി വരും, മുടങ്ങിക്കിടക്കുന്ന വീട് പണി സഹോദരങ്ങളുടെ സഹായത്തോടെ പുനരാരംഭിക്കുവാൻ സാധിക്കും, വിനോദയാത്രകൾ നടത്തുന്നതിനും അതിന് നേതൃത്വം നൽകുന്നതിനും അവസരമുണ്ടാകും.

അനിഴം: സന്താനഭാഗ്യത്തിന് യോഗമുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും, വ്യാപാര രംഗത്ത് മടിയുള്ള ജോലിക്കാരെ പിരിച്ചു വിട്ട് കൂടുതൽ കാര്യ പ്രാപ്തിയുള്ളവരെ നിയമിക്കും, ജീവിത പങ്കാളിക്ക് നേട്ടങ്ങൾ, ആരോഗ്യപരമായ വിഷമതകൾ ശമിക്കും.

കേട്ട: വരവിനൊപ്പം ചെലവുമധികരിക്കും. സന്താനങ്ങളെ കൊണ്ടു ഗുണങ്ങൾ വർദ്ധിക്കും, പുരസ്ക്കാരങ്ങൾക്കും അനുമോദനങ്ങൾക്കും സാദ്ധ്യതയുണ്ട്, യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ലഭിക്കും, പ്രേമബന്ധം വിജയകരമാകും, തൊഴിൽ മേഖലയിൽ ലാഭമുണ്ടാകും.

മൂലം: മറ്റുള്ളവരുടെ ജോലി സ്വയം ഏറ്റെടുത്ത് പ്രശ്നങ്ങൾ പരിഹരിച്ചു നൽകാനാകും,‍ സ്കോളര്ഷിപ്പിനായി അപേക്ഷിച്ചവര്‍ക്ക് അനുകൂല ഫലം പ്രതീക്ഷിക്കാം, മാതൃ ഗൃഹത്തിൽ നിന്നും സ്വത്തുക്കൾ ലഭിക്കും, ജീവിത പങ്കാളിയുമായി‌ ബന്ധുഗൃഹങ്ങള്‍ സന്ദര്‍ശിക്കുവാൻ യോഗം ഉണ്ട്.

പൂരാടം: തൊഴില്‍ രംഗത്തെ ശത്രുക്കളിന്‍ മേല്‍ വിജയം വരിക്കും, ആത്മ വിശ്വാസം വർദ്ധിക്കും, വിവാഹിതര്‍ക്ക് പങ്കാളിയില്‍ നിന്ന് ഗുണഫലങ്ങള്‍ അനുഭവപ്പെടും, കുടുംബത്തില്‍ സന്തോഷം അനുഭവപ്പെടും, വിനോദ യാത്രകള്‍ക്കും സാദ്ധ്യത കാണുന്നു, ധന നിക്ഷേപങ്ങളില്‍ നിന്ന് ലാഭം പ്രതീക്ഷിക്കാം.

ഉത്രാടം: ബിസിനസ് പങ്കാളിയുമായ് മികച്ച ബന്ധം പുലര്‍ത്തും, ദൈവാധീനം ഉള്ളതുകൊണ്ട് കഷ്ടതയുടെ കാഠിന്യങ്ങള്‍ കുറഞ്ഞിരിക്കും, വിവാഹ ആലോചനകള്‍ക്ക് അനുകുലമായ സമയം, ബന്ധുക്കളിൽ നിന്ന് സഹായ സഹകരണങ്ങള്‍ ഉണ്ടാകും, ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ശുഭമായി പര്യവസാനിപ്പിക്കും.

തിരുവോണം: എല്ലാ രംഗങ്ങളിലും കാര്യവിജയം അനുഭവപ്പെടും തൊഴില്‍ പ്രമോഷന് സാദ്ധ്യത കാണുന്നു, വിദേശത്തേക്ക് പോകുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകുല സമയം, ലോണ്‍, വായ്പ എന്നിവയ്ക്ക് ജാമ്യം നില്‍ക്കുവാനുള്ള സാദ്ധ്യതകള്‍ കാണുന്നു, അനാവശ്യ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കുക.

അവിട്ടം: സുഹൃത്തുക്കളിൽ നിന്നും പങ്കാളിയില്‍ നിന്നും ഹിതകരമല്ലാത്ത പ്രതികരണങ്ങള്‍ ഉണ്ടായേക്കാം, ധനപരമായ കാര്യങ്ങളിലും ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്, സാഹസ പ്രവൃത്തികളിൽ നിന്ന് വിട്ടുനില്‍ക്കുക, ശത്രുക്കളുടെ ഉപദ്രവം കാര്യമായ് അനുഭവപ്പെടും.

ചതയം: പെരുമാറ്റത്തില്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങളുടെ പ്രവൃത്തികള്‍ മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കാം, തൊഴില്‍ രംഗത്ത് ആരോപണങ്ങള്‍ നേരിടേണ്ടി വരും, പ്രശ്‌നങ്ങളിലും വാഗ്വാദങ്ങളിലും നിന്നും ഒഴിഞ്ഞു നിൽക്കണം, രോഗ ക്ലേശങ്ങള്‍, ആശുപത്രി വാസം, ധനനഷ്ടം, അപവാദം തുടങ്ങിയവ അനുഭവിക്കുവാന്‍ സാദ്ധ്യതയുണ്ട്.

പൂരുരുട്ടാതി: വാക്കുകളും പ്രവൃത്തികളും തെറ്റിദ്ധരിക്കപ്പെട്ടെക്കാം, ദൈവാധീനക്കുറവ് ആരോഗ്യ കാര്യങ്ങളിൽ തിരിച്ചടികൾ ഉണ്ടാക്കും, അസമയത്തുള്ള യാത്രകൾ ഒഴിവാക്കണം, എതിർലിംഗത്തിൽപെട്ടവർ കാരണം അപവാദങ്ങൾ കേൾക്കേണ്ടി വരും, വിലപ്പിടിപ്പുള്ള വസ്തുക്കള്‍ കളവ് പോവാതെ സുക്ഷിക്കേണ്ടതാണ്.

ഉത്തൃട്ടാതി: തൊഴിലില്‍ കഠിനാധ്വാനം ചെയ്താല്‍ മാത്രമേ പിടിച്ചു നില്‍ക്കുവാന്‍ കഴിയു, അപ്രതീക്ഷിതങ്ങളായ ധനചെലവും കഷ്ടതയും ഉണ്ടായേക്കാം, ആരോഗ്യപരമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ പുലര്‍ത്തേണ്ട ദിവസം, വിവാഹ ആലോചനകള്‍ വരുമെങ്കിലും ഒരു അനശ്ചിതത്വം അനുഭവപ്പെടും.

രേവതി: എല്ലാ പ്രവൃത്തിയിലും കുറച്ച് ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്, സാഹസ പ്രവൃത്തികളില്‍ താല്പര്യം തോന്നുമെങ്കിലും മനസംയമനം പാലിക്കുനതാണ് നല്ലത്, തലവേദന, വസ്ത്ര സംബന്ധമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ക്രയ വിക്രിയകളില്‍ ലാഭം ഉണ്ടാകുമെങ്കിലും ധനം ലഭിക്കുവാന്‍ താമസം നേരിടും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLGY, YOURS TOMORROW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY