
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 ഏപ്രിൽ 30 - 1201 മേടം 17 വ്യാഴാഴ്ച. ( 50 നാഴിക 14 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം )
[ചതുർദശി തിഥി 37 നാഴിക 33 വിനാഴിക വരെ ] ( രാഹുകാലം 1.30 മണി മുതൽ 3 മണി വരെ )
അശ്വതി: ഗുണഫലം നൽകുന്ന ദിവസം, ബിസിനസിൽ മികച്ച വിജയം നേടാൻ സാധിക്കുന്നതാണ്, അകന്നു നിന്നിരുന്ന ബന്ധുക്കൾ സഹായ വാഗ്ദാനവുമായി അടുക്കാൻ ശ്രമിക്കും സൂക്ഷിക്കണം.
ഭരണി: വളരെ കാലമായി കൊണ്ട് നടന്നിരുന്ന ആഗ്രഹങ്ങൾ സാധിച്ചു കിട്ടും, ആരോഗ്യ സംരക്ഷണം ലഭിക്കും, വിഷമതകൾ എല്ലാം ശമിക്കും, ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കും.
കാര്‍ത്തിക: ഗൃഹ നിർമ്മാണത്തിനുള്ള ധനസഹായം ലഭിക്കാൻ അവസരം, വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധിക്കും, തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോവുക.
രോഹിണി: തൊഴിൽ അന്വേഷകർക്ക് പ്രധാന അറിയിപ്പുകൾ ലഭിക്കുവാൻ സാദ്ധ്യതയുള്ള സമയം, വിദേശത്ത് നിന്നും ആദായം ലഭിക്കും, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉത്തമം ആയ ആലോചനകൾ വരും.
മകയിരം: രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് മികവ് തെളിയിക്കാൻ കഴിയും, സഹോദരരുമായി രമ്യതയിൽ ആകാൻ ശ്രമിക്കുന്നത് ഗുണം ചെയ്യും, സാമ്പത്തിക കാര്യത്തിൽ കൃത്യനിഷ്ഠ പാലിക്കണം.
തിരുവാതിര: എതിർപ്പുകളെ മറികടക്കാൻ സാധിക്കും, മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കുന്നവർ ആണ്, സാമ്പത്തിക ഭദ്രത കൈവരിക്കും, അനാവശ്യമായി കലഹത്തിനു നിൽക്കരുത്.
പുണര്‍തം: ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും, പൂർവ്വിക സ്വത്ത് കൈവശം വന്നുചേരും, കുടുംബ അന്തരീക്ഷം സമാധാന പൂർണ്ണമാകും, കിട്ടില്ല എന്ന് കരുതിയ ധനം വന്നുചേരും.
പൂയം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കും, കുടുംബസമേതം യാത്രകൾ നടത്തും, പുതിയ സുഹൃത്തുക്കളുമായി ചങ്ങാത്തം കൂടുമ്പോൾ ശ്രദ്ധിക്കണം, സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.
ആയില്യം: അപ്രതീക്ഷിതമായി ധനചെലവുകൾ വന്നു ചേരും, കുടുംബാംഗങ്ങൾക്ക് വേണ്ടി ആശുപത്രി വാസം വേണ്ടി വരും, പ്രധാന പ്രശ്നങ്ങളിൽ മുതിർന്നവരുടെ കൂടി ഉപദേശം തേടുക, സത്യത്തിനും നീതിക്കും വേണ്ടി പൊരുതും.
മകം: ബന്ധുജനങ്ങൾക്ക് വേണ്ടി ധനം ചെലവഴിക്കും, വിവാഹാലോചനകൾ തടസപ്പെടുന്നതിനാൽ മനോവിഷമം ഉണ്ടാകും, പൊതുപ്രവർത്തകർക്ക് അംഗീകാരം നഷ്ടപ്പെടാം, ഊഹക്കച്ചവടത്തിൽ നിന്നും തൽക്കാലം ഒഴിഞ്ഞു നിൽക്കുക.
പൂരം: എല്ലാ കാര്യങ്ങളും കൂടുതൽ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാൻ, തൊഴിൽ രംഗത്ത് കുഴപ്പങ്ങളുണ്ടാകാൻ സാദ്ധ്യത കൂടുതലാണ്, സ്വദേശം വിട്ട് നിൽക്കേണ്ടി വരും, ഇഷ്ടമല്ലാത്ത സാഹചര്യങ്ങൾ മൂലം പ്രയാസങ്ങൾ.
ഉത്രം: ദാമ്പത്യ ബന്ധത്തിന് ഉലച്ചിൽ തട്ടാതെ നോക്കണം, ശത്രുക്കൾ അതിഥി വേഷത്തിൽ എത്താൻ സാദ്ധ്യത, സാമ്പത്തിക സഹായം ലഭിക്കാൻ കാലതാമസം നേരിടും, സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം.
അത്തം: ശത്രുവിന്റെ ഉപദ്രവം വർദ്ധിക്കും, വാഹനങ്ങൾ മൂലം പ്രയാസങ്ങൾ, പങ്കാളിയുടെ സ്നേഹവും പരിചരണവും ശ്രദ്ധയും കുറയാതിരിക്കാനായി കലഹങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കണം, ഇഷ്ട ഭക്ഷണം കഴിക്കാൻ യോഗം.
ചിത്തിര: സ്വന്തം സംരംഭങ്ങൾ വിപുലീകരിക്കാൻ അനുകൂലമായ സമയമാണ്, സാമ്പത്തിക സഹായം ലഭിക്കും, ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കുന്നതാണ്, വാഹന ലാഭം പ്രതീക്ഷിക്കാം, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ ലഭിക്കും.
ചോതി: പഠനത്തിൽ ഉന്നത വിജയം നേടാൻ സാധിക്കുന്നതാണ്, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, ഉല്ലാസകരമായ അനുഭവങ്ങൾ ലഭിക്കും, മാതൃഗുണം, പ്രണയിതാക്കൾക്ക് അംഗീകാരം ലഭിക്കും.
വിശാഖം: ഒന്നിലധികം അവസരങ്ങൾ വന്നു ചേരും, പൊതുജനങ്ങളുടെ ആദരവും സ്നേഹവും കരസ്ഥമാക്കും, വ്യവഹാരങ്ങളിൽ അനുകൂലമായ വിധി സമ്പാദിക്കും, വിദേശത്ത് നിന്നും നല്ല രീതിയിൽ സഹകരണം പ്രതീക്ഷിക്കാം.
അനിഴം: ധനകാര്യ സ്ഥാപനത്തിൽ നിന്ന് സഹായം ലഭിക്കുന്നതിനാൽ കടങ്ങൾ വീട്ടാൻ സാധിക്കും, സ്ഥാനമാനങ്ങളും പുരസ്കാരങ്ങളും ലഭിക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യം മെച്ചപ്പെടും.
കേട്ട: ജീവിത പങ്കാളിയുടെ നേട്ടത്തിൽ സന്തോഷിക്കും, സർക്കാരിന്റെ തീരുമാനം അനുകൂലമാകും, സാമ്പത്തിക പ്രയാസം കാരണം കൊണ്ട് മാറ്റി വയ്ക്കേണ്ടി വന്നവ പുനരാരംഭിക്കും, കഴിവുകൾക്ക് അംഗീകാരം ലഭിക്കും.
മൂലം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, വിശ്രമവും ഇഷ്ട ഭക്ഷണവും ലഭിക്കും, ഒന്നിലധികം സ്ഥലത്ത് നിന്നും ധനവരവ്, കഷ്ടതകൾക്കും ദുരിതങ്ങൾക്കും ശമനം ലഭിക്കും, മറ്റുള്ളവരുടെ ദു:ഖങ്ങൾക്ക് സാന്ത്വനമേകും.
പൂരാടം: ഏജൻസി പ്രവർത്തനങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും, ഉന്നത വിദ്യാഭ്യാസ രംഗത്ത് അനുകൂലമായ നിലപാട്, സർക്കാർ തലത്തിൽ നിന്ന് സഹായം ലഭിക്കും, സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിവസം.
ഉത്രാടം: ചിരകാല സുഹൃത്തുക്കളെ കൊണ്ട് ജീവിത പ്രയാസങ്ങൾ പരിഹരിക്കാൻ സാധിക്കും, ധനലാഭം പ്രതീക്ഷിക്കാം, മാനസികമായി ഉല്ലാസകരമായ അനുഭവങ്ങൾക്ക് ഇടയാകും, നല്ല വാർത്തകൾ ശ്രവിക്കും.
തിരുവോണം: തൊഴിൽ രംഗത്ത് ശ്രദ്ധ വർദ്ധിപ്പിക്കാൻ ശ്രമം നടത്തും, ജീവിത പങ്കാളിയുടെ ശക്തമായ പിന്തുണ ലഭിക്കും, വിദ്യാർത്ഥികൾക്കും ഉദ്യോഗാർഥികൾക്കും നല്ല ശ്രദ്ധയും അച്ചടക്കവും വേണ്ട സമയം, പ്രണയിനികളെ വളരെയധികം ശ്രദ്ധിക്കണം.
അവിട്ടം: തടസങ്ങൾ വർദ്ധിക്കും, സംസാരം വളരെ നിയന്ത്രിക്കണം, തൊഴിൽ സ്ഥലത്ത് നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും, സാമ്പത്തിക കാര്യങ്ങൾക്ക് അനുകൂലമായ സമയമാണ്.
ചതയം: ആരോഗ്യ സ്ഥിതിയിൽ വിഷമങ്ങൾ ഉണ്ടാകും, മനസ്സിൽ ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടപ്പാകണമെന്നില്ല, കുടുംബാംഗങ്ങളിൽ നിന്നും ഉള്ള സഹായത്തിൽ കുറവ് സംഭവിക്കും, വിവാഹാലോചനകൾക്ക് തടസങ്ങളോ കാലതാമസമോ ഉണ്ടാകും.
പൂരുരുട്ടാതി: ഔദ്യോഗിക തലത്തിൽ നടപടികൾ ഉണ്ടാകും, ബന്ധുബലം കുറയും, അമിത ആഗ്രഹങ്ങൾ നിയന്ത്രിക്കണം, വാഹനയിടപാടുകളിൽ പ്രയാസങ്ങൾ, ഗൃഹജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങൾ ഉണ്ടാകും.
ഉത്തൃട്ടാതി: രക്തസമ്മർദ്ദാതി രോഗങ്ങൾ തടയാൻ മരുന്ന് ഉപയോഗിക്കൽ ആവശ്യമാണ്, അനാവശ്യ ധൃതി ഒരു കാര്യത്തിലും കാണിക്കരുത്, സാമ്പത്തിക കാര്യത്തിൽ നല്ല അച്ചടക്കം പാലിക്കാൻ ശ്രദ്ധിക്കണം, പൊതു രംഗത്ത് പരാജയം.
രേവതി: കോടതി നടപടികളിൽ തിരിച്ചടികൾ നേരിടേണ്ടി വരും, സഹോദരർ തമ്മിൽ കലഹങ്ങൾക്ക് സാദ്ധ്യത, അതിനാൽ സംസാരങ്ങളും പ്രവർത്തികളും വളരെയധികം ശ്രദ്ധിക്കണം, പണം കടം വാങ്ങേണ്ട അവസ്ഥ സംജാതമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |