SignIn
Kerala Kaumudi Online
Friday, 21 August 2026 4.15 PM IST

ഹോംവർക്ക് ചെയ്യാത്തതിന് അദ്ധ്യാപിക മുഖത്തടിച്ചു: ആറുവയസുകാരൻ കുഴഞ്ഞുവീണു മരിച്ചു

READ ENGLISH VERSION

death
അദ്ധ്യാപിക കുട്ടിയെ അടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ

അമരാവതി: ഹോംവർക്ക് ചെയ്യാത്തതിനെ തുടർന്ന് അദ്ധ്യാപിക മുഖത്തടിച്ച ആറുവയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ അമരാവതിയിലുള്ള വൺ ടൗൺ ഏരിയയിലെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥിയായ പ്രണയ് തേജയാണ് മരിച്ചത്. അദ്ധ്യാപിക കുട്ടിയുടെ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുഖത്ത് അടിച്ചതിനു തൊട്ടുപിന്നാലെ കുട്ടി അദ്ധ്യാപികയുടെ ദേഹത്തേക്ക് കുഴഞ്ഞ് വീഴുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

വ്യാഴാഴ്ച രാവിലെ ഏകദേശം 8 മണിയോടെ എഴുന്നേറ്റതിന് പിന്നാലെ മകൻ സ്കൂളിൽ പോകണമെന്ന് നിർബന്ധം പിടിച്ചതായും പോയപ്പോൾ കുട്ടി പൂർണ ആരോഗ്യവാനായിരുന്നുവെന്നും കുടുംബം പറഞ്ഞു. ഹോംവർക്ക് ചെയ്യാത്തതിന് അദ്ധ്യാപിക അടിച്ചതിന് പിന്നാലെ പ്രണയ് തേജ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. അതേസമയം, സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

English Summary

Six-year-old Pranay Teja died in Amravati, Andhra Pradesh, after his teacher allegedly slapped him for not completing homework. CCTV footage shows the private school student collapsing immediately after being struck. The child was reportedly healthy before school, according to his family, who are now demanding strict action against those responsible for the tragic incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEACHER SLAPS STUDENT, STUDENT DEATH, CRIME, TEACHERS CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY